പ്രഖ്യാപനം പിന്നിട്ട് വർഷങ്ങള്‍; ഫഹദിനൊപ്പം ‘പാട്ട്’ ഒരുക്കാന്‍ അല്‍ഫോണ്‍സ് പുത്രന്‍

ഏറെ പ്രതീക്ഷകളുമായെത്തിയ ‘ഗോൾഡ്’ എന്ന ചിത്രത്തിന്റെ അപ്രതീക്ഷിത പരാജയത്തിന് ശേഷം മലയാളത്തില്‍ വീണ്ടും ഒരു അല്‍ഫോണ്‍സ് പുത്രന്‍ ചിത്രം. ഫഹദ് ഫാസിലിനൊപ്പം തെന്നിന്ത്യന്‍ താരം നയന്‍താരയുമൊന്നിക്കുന്ന ‘പാട്ട്’ എന്ന സിനിമയുടെ ചിത്രീകരണം അടുത്ത വർഷം ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചന.

2021 ജനുവരിയില്‍ പ്രഖ്യാപനമുണ്ടായ ചിത്രം, താരങ്ങളുടെ ഡേറ്റ് അടക്കമുള്ള സാങ്കേതിക കാരണങ്ങളാണ് മാറ്റിവച്ചത്. ഈ ഇടവേളയിലാണ് പൃഥ്വിരാജ്- നയന്‍താര എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കിയുള്ള ‘ഗോള്‍ഡ്’ ഒരുങ്ങിയത്.

പതിവുപോലെ, ‘പാട്ടിന്റെ’ രചനയും എഡിറ്റിംഗും സംവിധായകൻ അൽഫോൺസ് പുത്രൻ തന്നെയാണ് നിർവഹിക്കുന്നത്. ഛായാഗ്രഹണം ആനന്ദ് സി ചന്ദ്രനും സൗണ്ട് ഡിസൈനും മിക്‌സിംഗും വിഷ്ണു ഗോവിന്ദും ശ്രീ ശങ്കർ ഗോപിനാഥും ചേർന്നാണ് നിർവഹിക്കുന്നത്.

കോവൈ സരള, സഹന സർവേഷ്, സാൻഡി, സമ്പത്ത് രാജ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഗിഫ്റ്റ്’ എന്ന അൽഫോൺസ് പുത്രന്റെ തമിഴ് ചിത്രത്തിന്റെ പ്രഖ്യാപനം കഴിഞ്ഞ ദിവസമാണുണ്ടായത്. പാട്ടുകള്‍ക്ക് വലിയ പ്രാധാന്യമുള്ള ചിത്രത്തിന് ഇളയരാജയാണ് സംഗീതമൊരുക്കുന്നത്. ഏഴ് പാട്ടുകള്‍ ചിത്രത്തിലുണ്ടാകുമെന്നാണ് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ പുറത്തുവിട്ട റിപ്പോർട്ട്.

കഥ, തിരക്കഥ, സംഭാഷണം, എഡിറ്റിങ്, കളർ ​ഗ്രേഡിങ് എന്നിവ നിർവഹിക്കുന്നത് അൽഫോൺസ് പുത്രനാണ്. നിലവിൽ ​ചിത്രീകരണം പുരോ​ഗമിക്കുന്ന ‘ഗിഫ്റ്റ്’ റോമിയോ പിക്ചേഴ്സാണ് നിർമ്മിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top