പ്രായം 21 വർഷവും 24 ദിവസവും; സിന്ധുവിനെ മറികടന്ന് അമൻ
പാരീസ് ഒളിമ്പിക്‌സിൽ പുരുഷന്മാരുടെ 57 കിലോഗ്രാം ഗുസ്തിയിൽ പുതിയ റെക്കോർഡ് കുറിച്ച് അമൻ ഷെറാവത്ത്. ഇന്നലെ നടന്ന മത്സരത്തിൽ പോർട്ടൊറിക്കൊ താരം ഡാരിയൻ ടോയ് ക്രൂസിനെ 13-5 ന് എകപക്ഷീയമായി കീഴടക്കിയാണ് താരം വെങ്കലം സ്വന്തമാക്കിയത്. ഇതോടെ ഒരു വെളളിയും 5 വെങ്കലവും ഉൾപ്പെടെ ഇന്ത്യയുടെ മെഡൽ നേട്ടം ആറായി. പാരീസിൽ ഗുസ്തിയിൽ ഇന്ത്യയുടെ ആദ്യ മെഡലാണിത്.
ആദ്യ ഒളിമ്പിക്സിൽ മെഡൽ സ്വന്തമാക്കിയ അമൻ മറ്റൊരു റെക്കോർഡും സ്വന്തം പേരിൽ എഴുതിച്ചേർത്തു. ഒളിമ്പിക്സിൽ സ്വർണം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം എന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്. 21 വർഷവും 24 ദിവസവും പ്രായമുള്ള അമൻ ബാഡ്മിൻ്റൺ താരം പി.വി.സിന്ധുവിൻ്റെ റെക്കോർഡാണ് മറികടന്നത്. 21 വർഷവും 1 മാസവും 14 ദിവസവും പ്രായമുളളപ്പോഴാണ് റിയോയിൽ സിന്ധു വെള്ളി നേടിയത്.ഒളിമ്പിക്സ് ചരിത്രത്തിൽ മെഡൽ നേടുന്ന ഏഴാമത്തെ ഇന്ത്യൻ ഗുസ്തി താരമാണ് അമൻ.
ഗുസ്തിയിൽ ഇന്ത്യയുടെ മെഡൽ നേട്ടങ്ങൾ
കെ.ഡി.ജാദവ് – വെങ്കലം – 1952
സുശീൽ കുമാർ – വെങ്കലം, വെള്ളി – 2008, 2012
യോഗേശ്വർ ദത്ത് – വെങ്കലം – 2012
സാക്ഷി മാലിക്ക് – വെങ്കലം – 2016
ബജ്റംഗ് പുനിയ – വെങ്കലം – 2020
രവികുമാർ ദഹിയ – വെളളി – 2020
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here