ലഹരിക്കേസിൽ സുപ്രധാന വിധി; മാജിക് മഷ്റൂം ലഹരി വസ്തുവല്ലെന്ന് ഹൈക്കോടതി; പ്രതിക്ക് ജാമ്യം


കാലാകാലങ്ങളായി ലഹരിപദാർത്ഥമായി കണക്കാക്കുന്നതും ഉപയോഗിച്ചു വരുന്നതുമായ അമാന്റിയ കുടുംബത്തിൽപ്പെട്ട കൂൺ, മാജിക് മഷ്റൂം എന്നറിയപ്പടുന്ന അമാന്റിയ മസ്കാരിയ, സിലോസൈബിൻ കൂൺ എന്നിവ (Amanita muscaria, Psilocybin mushroom) ലഹരി വസ്തുവല്ലെന്ന് ഹൈക്കോടതി. അത് സ്വാഭാവികമായി ഉണ്ടാകുന്ന ഫംഗസാണ് എന്നാണ് കോടതിയുടെ നിരീക്ഷണം. ലഹരിക്കേസ് പ്രതിക്ക് ജാമ്യം അനുവദിച്ചു കൊണ്ടാണ് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

226 ഗ്രാം മാജിക് മഷ്റൂമും, 50 ഗ്രാം മാജിക് മഷ്റൂം ക്യാപ്സൂളുകളുമാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തിരുന്നത്. എൻഡിപിഎസ് ഷെഡ്യൂളിൽ ഉൾപ്പെടുന്ന ലഹരിപദാർഥമല്ല മാജിക് മഷ്റൂം എന്നാണ് കോടതി വ്യക്തമാക്കിയത്. തുടർന്ന് ലഹരി വസ്തുക്കൾ കടത്തിയ ബംഗളൂരു സ്വദേശിയായ രാഹുൽ റായിക്ക് കോടതി ജാമ്യം അനുവദിച്ചു.

Also Read: എന്താണ് മാജിക് മഷ്റൂം? ലഹരിയല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചത് എങ്ങനെ, എന്തുകൊണ്ട്?

പ്രതി അറസ്റ്റിലായിട്ട് 90 ദിവസം കഴിഞ്ഞെന്നും വാണിജ്യ അളവിലുള്ള ലഹരി വസ്തുക്കൾ പിടിച്ചെടുത്തിട്ടില്ലെന്നും ജാമ്യഹർജിയിൽ ചൂണ്ടിക്കാട്ടി. കഞ്ചാവും ചരസും ജാമ്യം കിട്ടാവുന്ന അളവേ ഉണ്ടായിരുന്നുള്ളൂ. മാജിക് മഷ്റൂമിലെ സിലോസൈബിൻ ആണ് ഭ്രമാത്മകത ഉണ്ടാക്കുന്നത്. എന്നാൽ ഇതിൻ്റെ അളവ് പ്രത്യേകമായി രേഖപ്പെടുത്തിയിട്ടുമില്ല. ഈ സാഹചര്യത്തിൽ മാജിക് മഷ്റൂം മുഴുവൻ ലഹരി വസ്തുവായി കണക്കാക്കാനാവില്ല എന്നും പ്രതിഭാഗം വാദിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top