ജോയിയെ കണ്ടെത്താന്‍ ശ്രമം തുടരുന്നു; ആ​മ​യി​ഴ​ഞ്ചാ​നിലെ തിരച്ചില്‍ ഇന്ന് തുടരും

ആ​മ​യി​ഴ​ഞ്ചാ​ന്‍ തോ​ട്ടി​ലെ മാലിന്യം നീക്കുന്നതിനിടെ കാ​ണാ​താ​യ തൊ​ഴി​ലാ​ളി എ​ൻ.​ജോയിയെ (47) ക​ണ്ടെ​ത്താ​നാ​യു​ള്ള തി​ര​ച്ചി​ല്‍ ഇ​ന്ന് രാ​വി​ലെ പു​ന​രാ​രം​ഭി​ച്ചു. ഇന്നലെ രാ​വി​ലെ 11നാ​ണ് ജോയിയെ കാ​ണാ​താ​യ​ത്. റോബട്ടുകളെ എത്തിച്ചു രാത്രി നടത്തിയ തിരച്ചിലിലും കണ്ടെത്താൻ സാധിക്കാത്തതിനെ തുടർന്ന് രക്ഷാപ്രവർത്തനം അര്‍ധരാത്രിയോടെ നിർത്തിവച്ചിരുന്നു. റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിന് അടിയിലുള്ള ടണലിന്റെ മറുകരയിലും സ്കൂബ സംഘം നടത്തിയ പരിശോധന വിഫലമായതോടെയാണ് രാത്രി രണ്ടു റോബട്ടുകളെ എത്തിച്ചത്.

ത​മ്പാ​നൂ​ർ സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ വ​ള​പ്പി​ൽ ആ​മ​യി​ഴ​ഞ്ചാ​ൻ തോ​ട്ടി​ലെ ഒ​രു റോ​ബോ​ട്ട് ജോ​യി​യെ കാ​ണാ​താ​യ സ്ഥ​ല​ത്തു​നി​ന്ന് അ​ക​ത്തേ​ക്ക് ഇ​റ​ക്കി. മ​റ്റൊ​ന്ന് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ മൂ​ന്നാം പ്ലാ​റ്റ്ഫോ​മി​ലെ പാ​ള​ത്തി​ന് സ​മീ​പ​ത്തെ മാ​ൻ​ഹോ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി. സംരക്ഷണ വേലി പൊളിച്ചു മാറ്റിയ ശേഷം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ടൺകണക്കിനു മാലിന്യം നീക്കിയശേഷമാണ് സ്കൂബാ ഡൈവിങ് സംഘത്തിനു പരിശോധന നടത്താനായത്.എന്നിട്ടും കണ്ടെത്താന്‍ കഴിഞ്ഞില്ല.

അപകടത്തിന്റെ പേരില്‍ പരസ്പരം ആരോപണം ഉന്നയിക്കുകയാണ് കോർപറേഷനും റെയിൽവേയും .പ്ലാറ്റ്ഫോമിന് അടിഭാഗം വൃത്തിയാക്കാമെന്നു മന്ത്രി വി.ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ കൂടിയ അവലോകന യോഗത്തിൽ അറിയിച്ചിരുന്നെങ്കിലും റെയിൽവേ അനുമതി നൽകിയില്ല എന്ന് കോര്‍പറേഷന്‍ പറയുമ്പോള്‍ അനുമതി നിഷേധിച്ചിട്ടില്ലെന്നാണ് റെയില്‍വേ വാദം. മാലിന്യം നീക്കാത്തതിനെ തുടര്‍ന്നാണ് സ്വന്തം നിലയില്‍ മാലിന്യം നീക്കാന്‍ ശ്രമിച്ചതെന്നും റെയില്‍വേ പറയുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top