ആമയിഴഞ്ചാനില്‍ മരിച്ച ജോയിയുടെ കുടുംബത്തെ സര്‍ക്കാര്‍ സംരക്ഷിക്കും; അമ്മയ്ക്ക് 10 ലക്ഷം, വീടും നല്‍കും

മാലിന്യം നീക്കുന്നതിനിടെ ആമയിഴഞ്ചാന്‍ തോട്ടില്‍ വീണ് മരിച്ച ജോയിയുടെ കുടുംബത്തെ സര്‍ക്കാര്‍ സംരക്ഷിക്കും. ജോയിയുടെ സഹോദരന്റെ മകന് ജോലി നല്‍കും. ജോയിയുടെ അമ്മയ്ക്ക് വീടുനിര്‍മിച്ച് നല്‍കും. വീട്ടിലേക്കുള്ള വഴി ശരിയാക്കും. അമ്മയ്ക്ക് 10 ലക്ഷം രൂപ ധനസഹായവും നല്‍കും. പാറശാല എംഎല്‍എ സി.കെ.ഹരീന്ദ്രനും മേയര്‍ ആര്യാ രാജേന്ദ്രനും ഈ കാര്യങ്ങള്‍ കുടുംബത്തെ അറിയിച്ചു. ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നാണ് സൂചന.

ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായി മൂന്ന് ദിവസത്തിന് ശേഷമാണ് ജോയിയുടെ മൃതദേഹം ലഭിച്ചത്. തകരപ്പറമ്പിലെ കനാലില്‍ പൈപ്പില്‍ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. കുടുംബക്കാര്‍ എത്തി തിരിച്ചറിഞ്ഞതോടെ നെയ്യാറ്റിന്‍കരയിലെ മാരായമുട്ടത്തെ വീട്ടില്‍ എത്തിച്ച് സംസ്‌കരിച്ചു.

ആമയിഴഞ്ചാന്‍ തോടിന്റെ തമ്പാനൂര്‍ റെയില്‍വേ പാളത്തിന്റെ അടിയിലൂടെ കടന്നുപോകുന്ന തുരങ്ക ഭാഗത്താണ് ശനിയാഴ്ച ജോയി ഒഴുക്കില്‍പ്പെട്ടത്. തോട്ടില്‍ മാലിന്യം കുമിഞ്ഞുകൂടിയത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി. പാളത്തിന്റെ അടിഭാഗത്ത് 140 മീറ്റര്‍ നീളത്തില്‍ തുരങ്കത്തിലൂടെയാണ് വെള്ളം ഒഴുകുന്നത്. അതുകൊണ്ട് തന്നെ രക്ഷാപ്രവര്‍ത്തനം ദുഷ്കരമായി. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top