ആമയിഴഞ്ചാനില്‍ ജോയിക്ക് വേണ്ടി രാത്രിയും തിരയും; ടണലില്‍ കൂരിരുട്ട്; രക്ഷാപ്രവര്‍ത്തനം ദുഷ്കരം
തിരുവനന്തപുരം ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ തൊഴിലാളിയെ കണ്ടെത്താനായുള്ള തിരച്ചില്‍ രാത്രിയും തുടരാന്‍ തീരുമാനം. അഗ്നിരക്ഷാസേനയ്ക്ക് ഒപ്പം കോര്‍പറേഷന്‍ ജീവനക്കാരെക്കൂടി നിയോഗിച്ചിട്ടുണ്ട്. മാലിന്യം നിറഞ്ഞ തോട്ടില്‍ രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്‌കരമാണ്. ഇനി ടണലില്‍ ആണ് തിരയേണ്ടത്. മാലിന്യവും കൂരിരുട്ടും നിറയെ വെള്ളവുമാണ് ടണലില്‍. ഇവിടെ തിരച്ചില്‍ നടത്താന്‍ ലൈറ്റുകള്‍ അടക്കമുള്ള സൗകര്യങ്ങള്‍ സജ്ജീകരിക്കുകയാണ്.
ഇന്ന് രാവിലെയാണ് കോർപറേഷന്‍ താത്കാലിക തൊഴിലാളിയായ മാരായമുട്ടം സ്വദേശി ജോയിയെ തോട്ടില്‍ കാണാതായത്. തോട് വൃത്തിയാക്കുന്നതിനിടെ ആണ് സംഭവം. ജോയിയെ കണ്ടെത്താനുള്ള തിരച്ചില്‍ ഏറെ പ്രയാസകരമായിരുന്നു. തോട്ടിലെ ടണലിലാണ് ഇനി തിരയാനുള്ളത്. ഏതാനും മീറ്റര്‍ ഉള്ളിലേക്ക് കയറാന്‍ മാത്രമാണ് സ്കൂബാ ടീമിന് കഴിഞ്ഞത്.
കാല്‍ നിലത്ത് കുത്താന്‍ പോലും കഴിയാത്ത അവസ്ഥയാണ് എന്നാണ് സ്കൂബാ ടീം പറയുന്നത്. ഇനി മറുഭാഗത്ത് നിന്നും ടണലിലേക്ക് കയറാന്‍ ശ്രമം നടത്താനാണ് ഒരുങ്ങുന്നത്. ജോയി എന്ന ക്രിസ്റ്റഫറിനെ റെയില്‍വേയിലെ ചില കരാറുകാരാണ് ജോലിക്കായി കൊണ്ടുപോയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ആക്രിസാധനങ്ങള്‍ ശേഖരിച്ചുവില്‍ക്കുന്നതായിരുന്നു വരുമാനമാര്‍ഗം. ഇതിനിടെയാണ് കരാറുകാര്‍ വിളിച്ചപ്പോള്‍ തോട് വൃത്തിയാക്കുന്ന ജോലിക്ക് പോയത്. ഇതിനിടയിലാണ് അപകടം പിണഞ്ഞത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here