ഇൻസ്റ്റാഗ്രാമില്‍ അമ്പരപ്പിക്കുന്ന അപ്ഡേറ്റുകള്‍; പുതിയ ഫിൽറ്ററുകളും വീഡിയോ എഡിറ്റിംഗ് ഓപ്ഷനുകളും റെഡി

പുതിയ ഫിൽറ്ററുകളും വീഡിയോ എഡിറ്റിംഗ് ഓപ്ഷനുകളുമായി ഇൻസ്റ്റാഗ്രാം. പോസ്റ്റുകളും റീലുകളും ‘ക്ലോസ് ഫ്രണ്ട്സിന്’ മാത്രമായി പങ്കുവക്കാൻ കഴിയുന്ന ഫീച്ചർ കഴിഞ്ഞ ദിവസം അവതരിപ്പിച്ചതിന് പിന്നാലെയാണ് മെറ്റയുടെ പുതിയ പ്രഖ്യാപനം. ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾക്ക് വരും മാസങ്ങളിൽ ഈ മാറ്റങ്ങൾ ലഭ്യമായി തുടങ്ങും.

വൈഡ് ആംഗിള്‍, ഹാന്‍ഡ് ഹെല്‍ഡ്, സൂം ബ്ലര്‍ ഫേഡ്, ഫേഡ് വാം, ഫേഡ് കൂള്‍, സിമ്പിള്‍, സിമ്പിള്‍ വാം, സിമ്പിള്‍ കൂള്‍, ബൂസ്റ്റ്, ബൂസ്റ്റ് കൂള്‍, ഗ്രാഫൈറ്റ്, ഹൈപ്പര്‍, റോസി, എമറാള്‍ഡ്, മിഡ്നൈറ്റ്, ഗ്രെയ്‌നി, ഗ്രിറ്റി, ഹാലോ, കളര്‍ ലീക്ക്, സോഫ്റ്റ് ലൈറ്റ്, തുടങ്ങിയവയാണ് ആപ്പിലെ പുതിയ ഫില്‍ട്ടറുകള്‍. ടെക്സ്റ്റ് ടു സ്പീച്ച് വോയ്സുകള്‍, പുതിയ ഫോണ്ടുകള്‍, ടെക്സ്റ്റ് സ്‌റ്റൈല്‍ എന്നിവയും പുതിയ ഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആറ് പുതിയ ടെക്സ്റ്റ് ഫോണ്ടുകളും 10 പുതിയ ഇംഗ്ലീഷ് ടെക്സ്റ്റ്-ടു-സ്പീച്ച് വോയ്‌സുകളുമാണ് മെറ്റ അവതരിപ്പിക്കുന്നത്.

വീഡിയോ എഡിറ്റിംഗിനായി റീഡൂ, അൺഡൂ സംവിധാനങ്ങളും മെറ്റ പുതുതായി അവതരിപ്പിച്ചിട്ടുണ്ട്. ഉപയോക്താക്കൾക്ക് അവരുടെ ഫോണിലെടുത്ത ഫോട്ടോകളിൽ നിന്നും വീഡിയോകളിൽ നിന്നുംസ്റ്റിക്കറുകൾ സൃഷ്‌ടിക്കാനുള്ള ഫീച്ചർ പരീക്ഷണ ഘട്ടത്തിലെന്നാണ് ലഭിക്കുന്ന സൂചനകൾ.

ഉപയോക്താക്കൾ പങ്കുവക്കുന്ന പോസ്റ്റുകൾ തിരഞ്ഞെടുത്ത സുഹൃത്തുക്കൾക്ക് മാത്രം കാണാൻ കഴിയുന്ന തരത്തിലാണ് കഴിഞ്ഞ ദിവസം അവതരിപ്പിച്ച ക്ലോസ് ഫ്രണ്ട്‌സ് പോസ്റ്റ് ഫീച്ചർ ഒരുക്കിയിട്ടുള്ളത്. ഇൻസ്റ്റാഗ്രാം വഴി വരുമാനം ലക്ഷ്യമിടുന്നവർക്ക് ഉപയോഗപ്രദമാണ് ഈ ഫീച്ചർ എന്നാണ് വിലയിരുത്തലുകൾ. റീൽസ് ഷെയറും ഡൗൺലോഡും പോലുള്ള സൗകര്യങ്ങൾ ആപ്പില്‍ ഒരുക്കിയത് ഉപയോക്താക്കൾക്കിടയിൽ വലിയ സ്വീകാര്യതയാണ് നേടിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top