അംബാനി കല്യാണത്തിലേക്ക് ഇടിച്ചു കയറാന്‍ ശ്രമിച്ചു; രണ്ടുപേര്‍ പിടിയില്‍

മുംബൈയില്‍ നടക്കുന്ന അംബാനി കല്യാണത്തിലേക്ക് ഇടിച്ചു കയറിയതിന് രണ്ടുപേര്‍ അറസ്റ്റിലായി. യൂട്യൂബര്‍ വെങ്കടേഷ് നരസയ്യ അല്ലൂരി, ലുഖ്മാന്‍ മുഹമ്മദ് ഷാഫി ഷെയ്ഖ് എന്നിവരെയാണ് മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും ആന്ധ്രപ്രദേശ് സ്വദേശികളാണ്. നടപടിക്രമങ്ങള്‍ക്ക് ശേഷം രണ്ടുപേരെയും വിട്ടയച്ചുവെന്ന് പോലീസ് അറിയിച്ചു.
ക്ഷണം ലഭിച്ചവര്‍ക്ക് മാത്രമാണ് ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും വിവാഹച്ചടങ്ങിലേക്ക് പ്രവേശനം ഉള്ളത്. സംശയത്തെ തുടര്‍ന്നാണ് രണ്ടുപേരെ സുരക്ഷാ ചുമതലയിലുണ്ടായിരുന്നവര്‍ ഇവരെ തടഞ്ഞുനിര്‍ത്തിയത്. തുടര്‍ന്ന് പോലീസിലേല്‍പ്പിച്ചു. കനത്ത സുരക്ഷാസന്നാഹമാണ് വിവാഹം നടക്കുന്ന മുംബൈയിലെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഏര്‍പ്പെടുത്തിയത്. ഇത് മറികടക്കാനുള്ള ശ്രമത്തിലാണ് ഇരുവരും പിടിയിലായത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here