ആംബുലന്‍സ് മറിഞ്ഞ് രോഗി മരിച്ചു; രണ്ടുപേര്‍ക്ക് പരുക്ക്
November 14, 2024 10:40 PM

കോട്ടയത്ത് ആംബുലന്‍സ് മറിഞ്ഞ് രോഗി മരിച്ചു. മുളക്കുളത്ത് ആണ് അപകടം. പോത്താനിക്കാട് സ്വദേശി ബെന്‍സണ്‍ (37) ആണ് മരിച്ചത്.
അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. മഴയത്ത് നിയന്ത്രണം തെറ്റിയാണ് ആംബുലന്‍സ് മറിഞ്ഞത്.
ആബുലന്‍സ് ഡ്രൈവര്‍ ശിവപ്രസാദ് (41), ആംബുലന്‍സിലുണ്ടായിരുന്ന ബെന്‍സണിന്റെ ബന്ധു ബൈജു (50), എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here