മന്ത്രിയുടെ പൈലറ്റ് വാഹനവുമായി ആംബുലൻസ് കൂട്ടിയിടിച്ച അപകടം; ഡ്രെെവർമാർക്കെതിരെ കേസ്

കൊല്ലം: കൊട്ടാരക്കരയില്‍ മന്ത്രി വി ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനവും ആംബുലന്‍സും തമ്മില്‍ കൂട്ടിയിടിച്ച അപകടത്തില്‍ പൊലീസ് ഡ്രൈവര്‍ക്കും ആംബുലന്‍സ് ഡ്രൈവര്‍ക്കുമെതിരെ കേസ്. കൊട്ടാരക്കര പൊലീസ് ആണ് കേസെടുത്തത്. ആംബുലന്‍സില്‍ ഉണ്ടായിരുന്ന രോഗിയുടെ ഭര്‍ത്താവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്.

കഴിഞ്ഞദിവസം വൈകിട്ടായിരുന്നു അപകടം. സംഭവത്തില്‍, തന്നെ പ്രതിയാക്കാന്‍ നീക്കമെന്നാരോപിച്ച് ആംബുലന്‍സ് ഡ്രൈവര്‍ നിതിന്‍ രംഗത്തെത്തിയിരുന്നു. താന്‍ ആശുപത്രിയില്‍ ആയതിനാല്‍ പരാതിപ്പെടാന്‍ പോയ സഹോദരന്‍ സന്തോഷിനെ പൊലീസ് അധിക്ഷേപിച്ചെന്നും മന്ത്രി പോകുന്ന വഴിയില്‍ എന്തിന് വണ്ടിയുമായി എത്തിയെന്നായിരുന്നു പൊലിസുകാരുടെ ചോദ്യമെന്നും നിതിന്‍ ആരോപിച്ചു.

അതേസമയം പരാതിയുമായി രോഗിയുടെ ഭര്‍ത്താവ് അശ്വകുമാറും രംഗത്തുവന്നിട്ടുണ്ട്. വീഴ്ച വരുത്തിയത് പൈലറ്റ് വാഹനമാണെന്നും അശ്വകുമാർ മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് സിഗ്‌നല്‍ പ്രകാരമാണ് ആംബുലന്‍സ് കടത്തിവിട്ടത്. സൈറന്‍ മുഴക്കിയിരുന്നെന്നും അശ്വകുമാര്‍ പറഞ്ഞു. പരിക്കേറ്റവരെ മന്ത്രി തിരിഞ്ഞ് നോക്കിയില്ലെന്നും പരാതിക്കാരന്‍ ആക്ഷേപിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top