ആംബുലന്‍സുകള്‍ ഗതാഗതക്കുരുക്കില്‍ പെട്ടു; ഗുരുതരാവസ്ഥയിലുള്ള രണ്ട് രോഗികള്‍ മരിച്ചു

കോഴിക്കോട് രാമനാട്ടുകരയില്‍ ആംബുലന്‍സുകള്‍ ഗതാഗതക്കുരുക്കില്‍ അകപ്പെട്ട് ഗുരുതരാവസ്ഥയിലുള്ള രണ്ട് രോഗികള്‍ മരിച്ചു. സുലൈഖ (54), ഷജില്‍കുമാര്‍ (49) എന്നിവരാണ് മരിച്ചത്.
നിര്‍മാണത്തിലിരിക്കുന്ന പുതിയ ആറുവരിപ്പാതയില്‍ കാക്കഞ്ചേരി ഭാഗത്താണ് ആംബുലന്‍സുകള്‍ കുടുങ്ങിക്കിടന്നത്. ഇതേത്തുടര്‍ന്ന് രോഗികള്‍ക്ക് യഥാസമയം ചികിത്സ നല്‍കാനായില്ല.
കോട്ടക്കല്‍ മിംസില്‍നിന്ന് സുലൈഖയുമായി കോഴിക്കോട് ഇഖ്റ ആശുപത്രിയിലേക്ക് വന്ന ആംബുലന്‍സും ചേളാരി ഡിഎംഎസ് ആശുപത്രിയില്‍നിന്ന് ഷജില്‍കുമാറുമായി കോഴിക്കോട് മെഡിക്കല്‍കോളജിലേക്ക് പോവുകയായിരുന്ന ആംബുലന്‍സുമാണ് ഗതാഗതക്കുരുക്കില്‍പ്പെട്ടത്. രോഗികളെ ഫറോക്ക് ചുങ്കം ക്രസന്റ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here