ഇന്ത്യയോടുളള സൗഹൃദം അനധികൃത കുടിയേറ്റക്കാരോടില്ല; 18000 ഇന്ത്യാക്കാരെ നാടുകടത്തും; ആദ്യ വിമാനം പുറപ്പെട്ടു
അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തില്‍ ഇന്ത്യാക്കാര്‍ക്കും ഇളവില്ല. അനധികൃതമായി അമേരിക്കയില്‍ 18000 ഇന്ത്യാക്കാരുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇവരെ മുഴുവന്‍ നാടുകടത്തും. നാടുകടത്തിലിന്റെ ഭാഗമായുള്ള ആദ്യ വിമാനം അമേരിക്കയലില്‍ നിന്ന് പുറപ്പെട്ടു. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് സൈനിക വിമാനമായ സി-17ല്‍ അനധികൃതമായി താമസിക്കുന്ന ഇന്ത്യാക്കാരുമായി വിമാനം പുറപ്പെട്ടു എന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇന്ത്യയുമായും പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്‌ല ട്രംപിന്റെ സൗഹൃദം തുണക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഇന്ത്യന്‍ പൗരന്‍മാര്‍. മോദിയും യ ട്രംപും തമ്മിലുള്ള ചര്‍ച്ചയില്‍ വിഷയം വന്നിരുന്നു. എന്താണു ശരിയെന്നതു നടത്തുമെന്നായിരുന്നു മോദിയോട് ട്രംപ് വ്യക്തമാക്കിയത്. ഇതിന്റെ ഭാഗമായാണ് നാടുകടത്തല്‍.
വിവിധ രാജ്യങ്ങളിലെ 5,000ല്‍ അധികം പേരെ ട്രംപ് ഭരണകൂടം അനധികൃതമായി അമേരിക്കയില്‍ കഴിയുന്നതിന് തടവിലാക്കിയിട്ടുണ്ട്. ഇവരെ തിരികെ നാട്ടിലേക്ക് അയക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here