ട്രാന്‍സ്‌ജെന്‍ഡറുകള്‍ പുറത്ത്; പാരിസ് കരാറില്‍ നിന്നും പിന്‍മാറി; ക്യൂബ ഭീകരരാഷ്ട്രം; ട്രംപിന്റെ കല്‍പ്പനകള്‍

അമേരിക്കന്‍ പ്രസിഡന്റായി ചുമതല ഏറ്റടുത്തതിന് പിന്നാലെ ലോകത്തെ ഞെട്ടിക്കുന്ന പ്രഖ്യാപനങ്ങളുമായി ഡോണള്‍ഡ് ട്രംപ്. ട്രാന്‍സ്‌ജെന്‍ഡറുകളെ അംഗീകരിക്കില്ലെന്നതാണ് പ്രഖ്യാപനങ്ങളില്‍ പ്രധാനം. സര്‍ക്കാര്‍ രേഖകളില്‍ സ്ത്രീ, പുരുഷന്‍ എന്നിങ്ങനെ മാത്രമേ ഉണ്ടാകൂ എന്ന് ട്രംപ് ഉത്തരവിട്ടു. ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയാണ് ഉത്തരവിറങ്ങിയിരിക്കുന്നത്.

തിരഞ്ഞെടുപ്പ് പ്രചരണ സമയത്ത് തന്നെ ട്രംപ് പ്രഖ്യാപിച്ചതാണ് ട്രാന്‍സ്‌ജെന്‍ഡറുകളുടെ അംഗീകരിക്കില്ല എന്നത്. കായികയിനങ്ങളില്‍ പങ്കെടുക്കുന്ന ട്രാന്‍സ്ജെന്‍ഡര്‍ സ്ത്രീകള്‍ക്കെതിരെ കടുത്ത വിമര്‍ശനവും ഉന്നയിച്ചിരുന്നു. ഈ പ്രഖ്യാപനം തന്നെയാണ് അധികാരം കിട്ടിയപ്പോള്‍ നടപ്പാക്കിയതും. ആദ്യമായല്ല ട്രംപ് ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കെതിരെ നടപടിയെടുക്കുന്നത്. ആദ്യ ടേമില്‍് സൈന്യത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ജോ ബൈഡന്‍ എത്തിയപ്പോഴാണ് ഈ നയം മാറ്റിയത്.

ഇതുകൂടാതെ ലോകാരോഗ്യ സംഘടനയുടെ പാരിസ് ഉടമ്പടിയില്‍ നിന്നും പിന്‍മാറുകയാണെന്നും ട്രംപ് പ്രഖ്യാപിച്ചു. .അനധികൃത കുടിയേറ്റം അവസാനിപ്പിക്കാന്‍ അമേരിക്കന്‍-മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. പ്, പാനമ കനാലിന്റെ നിയന്ത്രണം തിരിച്ചുപിടിക്കുമെന്ന് ചൈനയ്ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top