18പേർ കൊല്ലപ്പെട്ടത് ട്രംപിൻ്റെ മൂക്കിന് കീഴേ!! വിശദാംശങ്ങൾ പുറത്ത് വിടാതെ വൈറ്റ് ഹൗസ്; കൂട്ടിയിടി അതീവ സുരക്ഷാ മേഖലക്ക് തൊട്ടടുത്ത്

അമേരിക്കയിൽ വിമാനവും മിലിറ്ററി ഹെലികോപ്റ്ററും തമ്മിൽ കൂട്ടിയിടിച്ചത് അതീവ സുരക്ഷാ മേഖലയുടെ തൊട്ടടുത്ത്. വൈറ്റ് ഹൗസിന് വെറും അഞ്ച് കീമി അകലെയാണ് അമേരിക്കൻ എയർലൈൻസ് സിആർജെ വിമാനം, സൈന്യത്തിൻ്റെ ഹോക്ക് ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചത്. വൻപൊട്ടിത്തെറിയോടെ വിമാനവും ഹെലികോപ്റ്ററും തകർന്നു വീഴുന്നതിൻ്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

വാഷിംഗ്ണ്‍ റീഗണ്‍ നാഷണല്‍ എയര്‍പോര്‍ട്ടിന് സമീപം വിമാനം ലാന്‍ഡിങ്ങിന് ശ്രമിക്കുന്നതിനിടെയാണ് കൂട്ടിയിടി നടന്നത്. യാത്രാവിമാനവും ഹെലികോപ്റ്ററും പോട്ടോമോക് നദിയില്‍ പതിക്കുകയായിരുന്നു. ഇന്നലെ പ്രാദേശിക സമയം രാത്രി ഒമ്പതോടെയാണ് കൂട്ടിയിടിനടന്നത്.

അപകടത്തെപ്പറ്റിയുള്ള എല്ലാ വിശദാംശങ്ങളും തനിക്ക് ലഭിച്ചുവെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. കൂടുതൽ വിശദാംശങ്ങൾ പിന്നീട് പുറത്തുവിടും. മരണപ്പെട്ടവരുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്നും ട്രംപ് അനുശോചനം രേഖപ്പെടുത്തി. കൂട്ടിയിടിയുടെ കാരണം സംബന്ധിച്ച വിശദാംശങ്ങൾ അമേരിക്കന്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനും ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

അമേരിക്കൻ ഈഗിൾ ഫ്ലൈറ്റ് 5342 വിമാനം 60 യാത്രക്കാരും നാല് ജീവനക്കാരുമായി കൻസാസിൽ നിന്ന് വാഷിംഗ്ടൺ ഡിസിയിലേക്ക് പോവുകയായിരുന്നു. മൂന്ന് സെനികരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. 18 മൃതദേഹങ്ങൾ വാഷിംഗ്ടണിലെ പോട്ടോമാക് നദിയിൽ നിന്നും കണ്ടെത്തിയെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കാണാതായവർക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ടുകൾ. 2009ന് ശേഷം അമേരിക്കയിൽ നടന്ന ഏറ്റവും വലിയ വിമാന അപകടമാണിത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top