ആദ്യ ഫലസൂചനകളില്‍ ട്രംപിന് മുന്നേറ്റം; വെര്‍മോണ്ടില്‍ കമലാ ഹാരിസ്; അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അവസാനഘട്ടത്തില്‍
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകളില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപിന് മുന്നേറ്റം. വോട്ടെടുപ്പ് പൂര്‍ത്തിയായ കെന്റക്കിയിലും ഇന്ത്യാനയിലും ട്രംപ് വ്യക്തമായ ലീഡ് നേടി. ഇന്‍ഡ്യാനയില്‍ 11 ഇലക്ടറല്‍ വോട്ടും കെന്റക്കിയില്‍ 8 വോട്ടും ട്രംപ് നേടിയിട്ടുണ്ട്. വെസ്റ്റ് വിര്‍ജീനിയയിലെ 4 ഇലക്ടറല്‍ വോട്ടും ട്രംപ് നേടി. വെര്‍മോണ്ടില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി കമലാ ഹാരിസ് വിജയിച്ചു. വെര്‍മോണ്ടിലെ മൂന്ന് ഇലക്ട്രറല്‍ വോട്ടുകളും കമലാ ഹാരിസിന് ലഭിച്ചു. 538 ഇലക്ടറല്‍ കോളജ് വോട്ടുകളില്‍ 270 എണ്ണം സ്വന്തമായാല്‍ കേവല ഭൂരിപക്ഷം ലഭിക്കും.
ആദ്യം പോളിങ് ആരംഭിച്ച ന്യൂഹാംപ്ഷെയറില്‍ കമലാ ഹാരിസിനും ഡൊണാള്‍ഡ് ട്രംപിനും മൂന്നുവീതം വോട്ട് ലഭിച്ചു. ശക്തമായ മത്സരം നടക്കുന്നുവെന്നതിന്റെ സൂചനയായാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്. ജോര്‍ജിയയിലാണ് ആദ്യം വോട്ടെടുപ്പ് പൂര്‍ത്തിയാകുക. ഔദ്യോഗിക ഫലപ്രഖ്യാപനം 2025 ജനുവരി ആറിനാണ്. ആകെ 16 കോടി വോട്ടര്‍മാരാണ് അമേരിക്കയിലുള്ളത്. ഇതില്‍ 7 കോടി പേര്‍ മുന്‍കൂര്‍ വോട്ട് ചെയ്തിരുന്നു.
ഇരുവരില്‍ ആര് വിജയിച്ചാലും അത് അമേരിക്കയില്‍ പുതിയ ചരിത്രമാകും. കമല ഹാരിസ് വിജയിച്ചാല്‍ യുഎസിന്റെ ആദ്യ വനിതാ പ്രസിഡന്റാകും. ട്രംപ് ജയിച്ചാല്‍ 130 വര്‍ഷത്തിനുശേഷം തുടര്‍ച്ചയല്ലാതെ വീണ്ടും യു.എസ്. പ്രസിഡന്റാകുന്ന വ്യക്തിയാകും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here