ഇറാനെ നേരിടാന്‍ എബ്രഹാം ലിങ്കൺ പുറപ്പെട്ടു; യുദ്ധം നിർത്തിയത് അമേരിക്കയുടെയും ഇസ്രയേലിൻ്റെയും താക്കീത് ഭയന്നോ?

ഹിസ്ബുള്ള തലവൻ ഹസൻ നസ്റല്ലയെ ഇസ്രയേല്‍ വധിച്ചതിന് പ്രതികാരമായി നടത്തിയ ഇറാൻ മിസൈൽ ആക്രമണത്തിന് പിന്നാലെ ഏറ്റവും കൂടുതൽ പ്രഹരശേഷിയുള്ള യുദ്ധക്കപ്പൽ അയച്ച് അമേരിക്ക. യുഎസ് നേവിയുടെ കൈവശമുള്ള ഏറ്റവും വലിയ രണ്ടാമത്തെ യുദ്ധക്കപ്പലാണ് മിഡിൽ ഈസ്റ്റിലേക്ക് എത്തുന്നത്. യുഎസ്എസ് എബ്രഹാം ലിങ്കൺ എന്ന വിമാനവാഹിനിയാണ് ഇസ്രയേലിനെതിരായ ഇറാൻ ആക്രമണം പ്രതിരോധിക്കാൻ എത്തുന്നത്.

അമേരിക്ക- ഇറാഖ് യുദ്ധസമയത്തും ഈ കപ്പലിനെ മിഡിൽ ഈസ്റ്റിൽ വിന്യസിച്ചിരുന്നു. നിലവിൽ നേവിയുടെ എട്ടാമത്തെ നിമിറ്റ്‌സ് ക്ലാസ് വിമാനവാഹിനി കപ്പലായ യുഎസ്എസ് ഹാരി എസ് ട്രൂ മാൻ പ്രദേശത്തുണ്ട്. ഒരു നിർദ്ദേശം ഉണ്ടാകുന്നതുവരെ എബ്രഹാം ലിങ്കൺ പ്രദേശത്ത് തന്നെ തുടരുമെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിൻ അറിയിച്ചു.

ALSO READ:  ഇറാൻ ഇൻ്റലിജൻസ് മേധാവി മൊസാദ് എജൻ്റ്; കള്ളൻമാർ കപ്പലിൽ തന്നെയെന്ന് വെളിപ്പെടുത്തി മുൻ പ്രസിഡൻ്റ്

ലോകത്തെ തന്നെ ഏറ്റവും വലിയ യുദ്ധകപ്പലുകളിൽ ഒന്നാണ് യുഎസ്എസ് എബ്രഹാം ലിങ്കൺ. ആണവായുധങ്ങൾ വിക്ഷേപിക്കാൻ കഴിയുന്ന എഫ്35 യുദ്ധ വിമാനങ്ങളെ വഹിക്കാൻ കഴിയുന്ന ഈ കപ്പൽ അമേരിക്കൻ നാവിക സേനയുടെ അഞ്ചാമത് നിമിറ്റ്‌സ് ക്ലാസില്‍പ്പെടുന്നതാണ്. ചെങ്കടലിലെ ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കപ്പൽ അറേബ്യൻ കടലിൽ നിരീക്ഷണം നടത്തി വരികയായിരുന്നു.

ALSO READ: ഇറാൻ ചാരൻ ആ വിവരം കൈമാറി; ഹിസ്ബുള്ള തലവനെ ഇസ്രയേൽ വധിച്ചതിങ്ങനെ

അതേസമയം ഇന്നലെ രാത്രി ഇസ്രയേലിലെ ടെല്‍ അവീവിലും ജെറുസലേമിലും ഇറാന്‍ ശക്തമായ മിസൈൽ ആക്രമണം നടത്തിയിരുന്നു. നൂറു കണക്കിന് ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് നടത്തിയ ആക്രമണം ഇസ്രയേൽ സ്ഥിരീകരിച്ചിരുന്നു. ഇറാന് വലിയ തെറ്റ് സംഭവിച്ചുവെന്നും തിരിച്ചടിയുണ്ടാകുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചിന്‍ നെതന്യാഹു പ്രതികരിച്ചു. പിന്നാലെ നേതന്യാഹുവിന് പിന്തുണയുമായി അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡനുമെത്തി.

ALSO READ: ഹിസ്ബുള്ളയുടെ നേതൃനിരയൊന്നാകെ ഇസ്രയേൽ തുടച്ചുനീക്കി; 10 ലധികം കമാൻഡർമാരെ കൊന്നൊടുക്കി

ഇറാനെ നേരിടുന്നതിന് പൂർണ പിന്തുണയും വൈറ്റ് ഹൗസ് പ്രഖ്യാപിച്ചു. ആവശ്യമെങ്കില്‍ നേരിട്ട് ഇടപെടുമെന്ന സൂചനയും നല്‍കി. ഇതിന് പിന്നാലെയാണ് ഏറ്റവും കൂടുതൽ പ്രഹര ശേഷിയുള്ള യുദ്ധക്കപ്പൽ അമേരിക്ക അയച്ചിരിക്കുന്നത്. ഇതിനിടയിൽ ഇസ്രയേലിന് നേരെയുള്ള ആക്രമണം താൽകാലികമായി നിർത്തിവച്ചതായി ഇറാൻ പ്രഖ്യാപിച്ചു. ഇനിയൊരു പ്രകോപനം ഉണ്ടാകുന്നതുവരെ തിരിച്ചടിയുണ്ടാകില്ലെന്ന് വിദേശകാര്യമന്ത്രി സയ്യീദ് അബ്ബാസ് അരാഗ്ച്ചി പറഞ്ഞു. ഇസ്രയേല്‍ അക്രമണം തുടര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കും എന്നാണ് ഇപ്പോള്‍ ഇറാന്‍റെ നിലപാട്. എന്നാല്‍ ശക്തമായ മറുപടിക്ക് ഇസ്രയേല്‍ തയ്യാറെടുക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ALSO READ: ഉന്നതര്‍ പലരും ജീവനോടുണ്ടോ എന്നുറപ്പില്ല; ഹിസ്ബുള്ളയെ ഹാഷിം സഫീദ്ദീൻ നയിക്കുമോ? തിരിച്ചടി ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top