വിജയ് ദേവരകൊണ്ട മനസു തുറക്കുന്നു; ‘വിവാഹം കഴിക്കണം, അച്ഛനാകണം’; രശ്മികയുമായി പ്രണയത്തിലാണോ എന്ന ചോദ്യത്തിനും മറുപടി
തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ വിജയ് ദേവരകൊണ്ടയും നാഷണല്‍ ക്രഷ് എന്ന് ആരാധകര്‍ വിളിക്കുന്ന നടി രശ്മിക മന്ദാനയും പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. തന്റെ പുതിയ ചിത്രമായ ഫാമിലി സ്റ്റാറിന്റെ പ്രമോഷന്‍ വേളയില്‍ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമെല്ലാമുള്ള ചോദ്യങ്ങള്‍ക്ക് വിജയ് പറഞ്ഞ മറുപടി ശ്രദ്ധേയമാണ്.
എപ്പോള്‍ വേണമെങ്കിലും വിവാഹം കഴിക്കാന്‍ തയ്യാറാണോ എന്ന ചോദ്യത്തിന് ‘എനിക്കും വിവാഹം കഴിക്കണം, അച്ഛനാകണം,’ എന്നാണ് വിജയ് ദേവരകൊണ്ട പറഞ്ഞത്. തന്റേത് പ്രണയവിവാഹമായിരിക്കുമെന്നും മതാപിതാക്കള്‍ പങ്കാളിയെ അംഗീകരിച്ചാല്‍ മാത്രമേ അതുനടക്കുകയുള്ളൂവെന്നും വിജയ് ദേവരകൊണ്ട വ്യക്തമാക്കി.
റിലേഷന്‍ഷിപ്പിലാണോ എന്ന ചോദ്യത്തിന് അതെയെന്നും മാതാപിതാക്കളോടും സഹോദരനോടുമെല്ലാം റിലേഷന്‍ഷിപ്പ് ഉണ്ടെന്നുമായിരുന്നു വിജയ് ദേവരകൊണ്ടയുടെ മറുപടി. രശ്മിക മന്ദാനയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന് യെസ് എന്നോ നോ എന്നോ താരം വ്യക്തമായ മറുപടി നല്‍കിയില്ല.
ഇരുവരും കഴിഞ്ഞവര്‍ഷങ്ങളില്‍ മാലിദ്വീപിലും വിയറ്റ്‌നാമിലും അവധിക്കാലം ആഘോഷിച്ച വാര്‍ത്തകള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു വ്യക്തിയാണ് വിജയ് ദേവരകൊണ്ട എന്ന് രശ്മിക മുമ്പ് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ചെയ്യുന്ന എന്തുകാര്യങ്ങളിലും അദ്ദേഹത്തോട് അഭിപ്രായം ചോദിക്കാറുണ്ടെന്നും രശ്മിക പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here