ഐശ്വര്യയുമായി വേർപിരിയുന്നുവെന്ന് അഭ്യൂഹങ്ങൾ; വിവാഹ മോചന പോസ്റ്റിന് ലൈക്കടിച്ച് അഭിഷേക് ബച്ചൻ
ബോളിവുഡിലെ താരദമ്പതികളായ അഭിഷേക് ബച്ചനും ഐശ്വര്യ റായ്‌യും വിവാഹ മോചിതരാകുന്നുവെന്ന വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് കുറച്ചു നാളുകളായി. വിവാഹ മോചന അഭ്യൂഹങ്ങൾക്കിടെ അതുമായി ബന്ധപ്പെട്ടൊരു ഇൻസ്റ്റഗ്രാം പോസ്റ്റ് ലൈക്ക് ചെയ്തിരിക്കുകയാണ് നടൻ. വിവാഹ മോചന കേസുകൾ കൂടുന്നുവെന്ന ഒരു പ്രമുഖ മാധ്യമത്തിൽ വന്ന ലേഖനത്തിന്റെ പോസ്റ്റാണ് അഭിഷേക് ലൈക്ക് ചെയ്തത്.
”വിവാഹമോചനം ആർക്കും അത്ര എളുപ്പമല്ല. എന്നാൽ, ചിലപ്പോൾ ജീവിതത്തിൽ നമ്മൾ പ്രതീക്ഷിച്ചതുപോലെ സംഭവില്ല. എന്നാൽ, ജീവിതത്തിലെ ചെറിയ സന്തോഷങ്ങളും വലിയ സ്വപ്നങ്ങളും ഒരുമിച്ച് കണ്ടിരുന്നവർ, വർഷങ്ങൾക്കുശേഷം വേർപിരിയുമ്പോൾ, അവർക്ക് എങ്ങനെ അത് സഹിക്കാനാകും. ബന്ധം വിച്ഛേദിക്കാൻ അവരെ പ്രേരിപ്പിക്കുന്നതെന്താണ്, എന്ത് വെല്ലുവിളികളാണ് അവർ നേരിടുന്നത്?. ആഗോളതലത്തിൽ 50 കഴിഞ്ഞവർ വിവാഹ മോചനം നേടുന്നത് കൂടി വരുന്നുണ്ട്. കാരണങ്ങൾ, വ്യത്യസ്തമാണെങ്കിലും, അതിശയിക്കാനില്ല,” എന്നാണ് ലേഖനത്തിലുള്ളത്.
മുകേഷ് അംബാനിയുടെ വിവാഹത്തിന് ഐശ്വര്യ റായ് ബച്ചൻ കുടുംബത്തിനൊപ്പമല്ലാതെ മകൾ ആരാധ്യയ്ക്കൊപ്പമാണ് എത്തിയത്. അഭിഷേക് മാതാപിതാക്കളായ അമിതാഭിനും ജയയ്ക്കും ഒപ്പമാണ് എത്തിയത്. അഭിഷേക് ബച്ചന്‍ മാതാപിതാക്കള്‍ക്കും സഹോദരിയുടെ കുടുംബത്തിനുമൊപ്പമാണ് ഫോട്ടോയ്ക്ക് പോസ് ചെയ്തത്. ഐശ്വര്യയും മകളും ഒറ്റയ്ക്കാണ് ഫോട്ടോയ്ക്ക് നിന്നത്. ഇതോടെ ഐശ്വര്യയും അഭിഷേകും വേർപിരിയുന്നുവെന്ന അഭ്യൂഹങ്ങൾ കൂടുതൽ ശക്തമായി. 2007 ഏപ്രിൽ 20 നായിരുന്നു അഭിഷേക്-ഐശ്വര്യ വിവാഹം. 2011 ലാണ് ഇരുവർക്കും ആരാധ്യ ജനിച്ചത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here