മകളുടെ വിവാഹ തീയതി പങ്ക് വെച്ച് ആമീര്‍ ഖാന്‍; വരൻ അവള്‍ തിരഞ്ഞെടുത്ത ആളാണെന്ന് താരം

ബോളിവുഡ് നടൻ ആമിര്‍ഖാന്റെ മകൾ ഇറാഖാന്റെ വിവാഹ തിയതി നിശ്ചയിച്ചു. ജനുവരി മൂന്നിനാണ് വിവാഹം. ഇറാഖാനും കാമുകൻ നുപുർ ശിഖാറുമായുള്ള വിവാഹം നേരത്തെ തീരുമാനിച്ചിരുന്നു. വരൻ ഫിസിക്കല്‍ ട്രെയിനറാണ്.
വരൻ അവള്‍ തിരഞ്ഞെടുത്ത ആളാണ്. ഇമോഷണലിയും അവളെ പിന്തുണക്കുന്ന ആളാണ്. വിഷാദത്തിനെതിരെ പൊരുതുമ്പോള്‍ അവള്‍ക്കൊപ്പം അവനുണ്ടായിരുന്നു. അവനെ അവള്‍ തിരഞ്ഞെടുത്തതില്‍ താൻ സന്തോഷവാനാണ്. അവരൊന്നിച്ചുണ്ടാകുന്നത് സന്തോഷകരമാണ്’ എന്നും ആമിര്‍ ഖാൻ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി.
ആമിര്‍ഖാൻ നായകനാകുന്ന പുതിയ ചിത്രവും പ്രഖ്യാപിച്ചിട്ടുണ്ട്. ‘സിതാരെ സമീൻ പാര്‍’ എന്ന ചിത്രത്തിലാണ് നായകനാകുന്നത്. എല്ലാവരെയും കരയിപ്പിക്കുകയും ചിരിപ്പിക്കുകയുമൊക്കെ ചെയ്യുന്ന ചിത്രമായിരിക്കും സിതാരെ സമീൻ പാര്‍ എന്നും നടൻ പറഞ്ഞു. എട്ടു വയസുകാരനായ ഇഷാന്റെയും അധ്യാപകന്റെയും കഥ പ്രമേയമായ ‘താരെ സമീൻ പാറി’ന്റെ രണ്ടാം ഭാഗമായിരിക്കും ചിത്രം എന്നാണ് റിപ്പോര്‍ട്ട്. ലാല്‍ സിംഗ് ഛദ്ദയാണ് ആമിറിന്റേതായി അവസാനം പ്രദര്‍ശനത്തിന് എത്തിയ സിനിമ.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here