400 സീറ്റ് ബിജെപിക്ക് ഒരു വിദൂര ലക്ഷ്യമല്ലെന്ന് അമിത് ഷാ; കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപനം; തമിഴ്നാട്ടില്‍ നിന്നും എംപിമാരുണ്ടാകും
ഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ 400 സീറ്റ് ഒരു വിദൂര ലക്ഷ്യമല്ലെന്ന് വിശദീകരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കണക്കുകള്‍ ഉദ്ധരിച്ചാണ് 400 സീറ്റുകള്‍ ഒരു വിദൂരലക്ഷ്യമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്നും തമിഴ്നാട്ടില്‍ നിന്നും പാര്‍ട്ടിക്ക് ലോക്സഭാ എംപിമാരുണ്ടാകുമെന്നും അമിത് ഷാ പറഞ്ഞു. ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തിലാണ് പ്രതികരണം.
“പഞ്ചിമ ബംഗാളില്‍ പാര്‍ട്ടി 30 സീറ്റ് നേടും. ബിഹാറില്‍ 2019-ലെ സ്ഥിതി ആവര്‍ത്തിക്കും. ഒഡിഷയില്‍ പതിനാറോ അതില്‍ കൂടുതലോ സീറ്റുകള്‍ നേടും. തെലങ്കാനയില്‍ 12 വരെ എംപിമാര്‍ വരെ ബിജെപിക്കുണ്ടാകും. ആന്ധ്രാപ്രദേശില്‍ 18 സീറ്റുവരെ നേടും. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പി. മികച്ച പ്രകടനം കാഴ്ചവെക്കും.”
“400 സീറ്റില്‍ കൂടുതല്‍ ആവശ്യപ്പെടുന്നത് ഭരണഘടന മാറ്റാനാണ് എന്ന പ്രതിപക്ഷ ആരോപണം ശരിയല്ല. 2014 മുതല്‍ ഭരണഘടന ഭേദഗതി ചെയ്യാനുള്ള ഭൂരിപക്ഷം എന്‍.ഡി.എയ്ക്കുണ്ടായിരുന്നു. എന്നാല്‍ ഒരിക്കലും അത് ചെയ്തില്ല. പത്തുവര്‍ഷത്തിനിടെ സംവരണത്തില്‍ തൊട്ടിട്ടുപോലുമില്ല. രാമക്ഷേത്രം വിശ്വാസവുമായി ബന്ധപ്പെട്ട കാര്യമാണ്. അത് ഒരിക്കലും തിരഞ്ഞെടുപ്പ് വിഷയമല്ല.”
“ഏകീകൃത സിവില്‍കോഡ് രാജ്യത്ത് ഉടനീളം നടപ്പാക്കണമെന്നാണ് ഞാന്‍ കരുതുന്നത്. ഈ നിയമം വലിയ പരിഷ്കരണമാണ്. ഉത്തരാഖണ്ഡില്‍ നിയമം നടപ്പാക്കി. മുസ്ലിം പ്രതിനിധികള്‍ അടക്കം അതിനെ എതിര്‍ത്തു. ഒരിക്കലും നടപ്പാകാന്‍ പോകാത്ത വാഗ്ദാനങ്ങളാണ് കോണ്‍ഗ്രസിന്റേത്. അതുകൊണ്ടാണ് അതിനെ ഞങ്ങള്‍ ചൈനീസ് ഗ്യാരന്റിയെന്ന് പറയുന്നത്. കോണ്‍ഗ്രസിന് എന്തും പറയാം. അത് അവര്‍ ഭരണത്തിലുള്ള സംസ്ഥാനങ്ങളില്‍ നടപ്പിലാക്കി കാണിക്കണം.” – അമിത് ഷാ പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here