യുഡിഎഫിനുള്ള എസ്ഡിപിഐ പിന്തുണ മറ്റ് സംസ്ഥാനങ്ങളിൽ ആയുധമാക്കി ബിജെപി; ഇന്ത്യ വിരുദ്ധ പ്രചാരണങ്ങളെ കോൺഗ്രസ് പിന്തുണയ്ക്കുകയാണെന്ന് അമിത് ഷായുടെ വിമർശനം
ഡൽഹി : കേരളത്തിൽ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച എസ്ഡിപിഐ നടപടി മറ്റ് സംസ്ഥാനങ്ങളിൽ പ്രചരണ ആയുധമാക്കി ബിജെപി. കർണാടകയിലടക്കം കോൺഗ്രസിനെതിരെ പ്രചരണ വിഷയമായി ഇത് ഉയർത്തുകയാണ്. കഴിഞ്ഞദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കർണ്ണാടകയിൽ നടന്ന റാലിയിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു.
കോൺഗ്രസ് ഇന്ത്യയുടെ പരമാധികാരത്തിൽ വിശ്വസിക്കുന്നില്ലെന്നും രാജ്യവിരുദ്ധ പ്രചാരണങ്ങളെ പിന്തുണയ്ക്കുകയാണെന്നുമാണ് അമിത് ഷാ ആരോപിച്ചത്. ബംഗളൂരുവിൽ സ്ഫോടനം നടക്കുമ്പോൾ എസ്ഡിപിഐ കോൺഗ്രസിനെ പിന്തുണയ്ക്കുകയാണ്. കർണാടകയിലെ ജനങ്ങൾ കോൺഗ്രസിന് കീഴിൽ സുരക്ഷിതരായിരിക്കാൻ കഴിയുമോ എന്ന ചോദ്യമാണ് ഇത് ഉയർത്തുന്നത്. ഇന്ത്യയുടെ പരമാധികാരത്തിൽ കോൺഗ്രസ് വിശ്വസിക്കുന്നില്ല എന്നതാണ് ഇതിലൂടെ വെളിപ്പെടുന്നത് എന്നും അമിത് ഷാ ആരോപിച്ചു.
സമാന രീതിയിൽ മറ്റ് സംസ്ഥാനങ്ങളിലും എസ്ഡിപിഐ പിന്തുണ പ്രചരണ ആയുധമാക്കാനാണ് ബിജെപിയുടെ തീരുമാനം. കഴിഞ്ഞ ദിവസമാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് എസ്ഡിപിഐ പ്രഖ്യാപിച്ചത്. എസ്ഡിപിഐയുമായി ചർച്ച നടത്തുകയോ ഒരു സഹായം തേടുകയോ ചെയ്തിട്ടില്ലെന്നാണ് കോൺഗ്രസിൻറെ പ്രതികരണം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here