മണിപ്പൂരിനെ കുറിച്ച് മിണ്ടരുത്; പ്രകോപിതനായി അമിത്ഷാ

മണിപ്പൂര്‍ കലാപത്തെ കുറിച്ചുളള ചോദ്യങ്ങളില്‍ പ്രകോപിതനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കൃത്യമായ മറുപടി നല്‍കാതെ ചെറിയ വാക്കുകളില്‍ അമിത്ഷാ മറുപടി ഒതുക്കി. ഒപ്പം തര്‍ക്കിക്കേണ്ടെന്ന് ദേഷ്യത്തില്‍ ആവശ്യപ്പെടുകയും ചെയ്തു. നിരന്തരം കലാപങ്ങളുണ്ടായിട്ടും നേരിടുന്നതില്‍ പരാജയപ്പെട്ട ബിരേന്‍ സിങ് മുഖ്യമന്ത്രിയായി തുടരുന്നത് എന്തുകൊണ്ട് എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യമാണ് അമിത്ഷായെ പ്രകോപിതനാക്കിയത്. നിങ്ങള്‍ക്ക് ചോദിക്കാം എന്നാല്‍ തര്‍ക്കിക്കേണ്ട എന്നായിരുന്നു അമിത്ഷായുടെ മറുപടി.

പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂരില്‍ പോകാനുള്ള തീരുമാനം എടുക്കുമോ എന്ന ചോദ്യത്തിന് എന്തെങ്കിലും തീരുമാനിച്ചാല്‍ നിങ്ങളറിയും എന്നായിരുന്നു അമിത് ഷായുടെ പ്രതികരണം. മണിപ്പൂരില്‍ രണ്ടു വിഭാഗവുമായും ചര്‍ച്ചകള്‍ തുടരുകയാണ്. സംസ്ഥാനത്ത് ശാശ്വത സമാധാനത്തിനായി കേന്ദ്ര സര്‍ക്കാര്‍ ഇരുവിഭാഗങ്ങളുമായി ചര്‍ച്ചയിലാണെന്നും അമിത് ഷാ വ്യക്തമാക്കി.

ദില്ലിയില്‍ മൂന്നാം മോദി സര്‍ക്കാരിന്റെ 100 ദിവസത്തെക്കുറിച്ച് വിശദീകരിക്കാനാണ് അമിത്ഷാ വാര്‍ത്താ സമ്മേളനം വിളിച്ചത്. കഴിഞ്ഞ ദിവസങ്ങളിലും മണിപ്പൂരില്‍ സംഘംര്‍ഷമുണ്ടായിരുന്നു. വിദ്യാര്‍ഥികള്‍ രാജ്ഭവനിലേക്ക് നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായിരുന്നു. ഇതോടെ മണിപ്പൂരിന്റെ ചുമതലയുണ്ടായിരുന്ന
അസം ഗവര്‍ണര്‍ ലക്ഷ്മണ്‍ പ്രസാദ് ആചാര്യ സംസ്ഥാനം വിട്ടിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top