മഹാഭാരത് ഇടനാഴി സൃഷ്ടിക്കാൻ ബിജെപി; എല്ലാവർക്കും ലൈഫ്-അപകട ഇൻഷുറൻസ്; ഡൽഹിയിൽ സങ്കൽപ് പത്രയുടെ അവസാന ഭാഗം പുറത്തിറക്കി

വമ്പൻ വാഗ്ദാനങ്ങളുമായി ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപി പ്രകടനപത്രികയുടെ അവസാന ഭാഗം പുറത്തിറക്കി. ബിജെപി അധികാരത്തിലെത്തിയാൽ ഡൽഹി നിവാസികൾക്ക് 10 ലക്ഷം രൂപ ലൈഫ് ഇൻഷുറൻസും അഞ്ച് ലക്ഷം രൂപ അപകട ഇൻഷുറൻസും നൽകുമെന്നുമാണ് പ്രധാന വാഗ്ദാനം. ഗുജറാത്തിലെ സബർമതി നദീതീരത്തിൻ്റെ മാതൃകയിൽ പുതിയ യമുന നദീതീരം വികസിപ്പിക്കുമെന്നും സങ്കൽപ് പത്ര എന്ന് പേരിട്ടിരിക്കുന്ന പ്രകടനപത്രികയിൽ പറയുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് അവസാന ഭാഗം പ്രകാശനം ചെയ്തത്.

ഡൽഹിയിലെ ജനങ്ങൾക്ക് 50,000 തൊഴിലവസരങ്ങളും 20 ലക്ഷം സ്വയംതൊഴിൽ അവസരങ്ങളും സൃഷ്ടിക്കും. ഉത്തർപ്രദേശും ഹരിയാനയുമായി സഹകരിച്ച് മഹാഭാരത് ഇടനാഴിയും സൃഷ്ടിക്കുമെന്ന് ബിജെപി അവകാശപ്പെടുന്നു. താല്ക്കാലിക, കരാർ, ഫ്രീലാൻസ് ജീവനക്കാർക്ക് ക്ഷേമനിധി ബോർഡ് സ്ഥാപിക്കും എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട വാഗ്ദാനം. ആയുഷ്മാൻ ഭാരത് പദ്ധതി പ്രകാരം മുതിർന്ന പൗരന്മാർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കും. അധികാരത്തിൽ വന്നാൽ ആദ്യ ക്യാബിനറ്റ് യോഗത്തിൽ ഇതിന് അംഗീകാരം നൽകുമെന്നും അമിത് ഷാ പറഞ്ഞു.

Also Read: ‘ഗ്യാസിന് 500 രൂപ, ഗർഭിണികൾക്ക് 21000 രൂപ, മുതിർന്ന പൗരൻമാർക്ക്… തലസ്ഥാനത്തെ ജനങ്ങളോട് കേന്ദ്ര ഭരണ പാർട്ടി പറയുന്നത്…

ബിജെപിയുടെ വാഗ്ദാനങ്ങൾ ആംആദ്മി പർട്ടിയുടെ പ്രകടന പത്രികയുടെ കോപ്പിയടിയാണെന്ന് എഎപി ദേശീയ വക്താവ് അനുരാഗ് ദണ്ഡ അവകാശപ്പെട്ടു. ബിജെപി ഡൽഹിയെക്കുറിച്ച് ഒരു കാഴ്ചപ്പാടോ മുഖമോ ഇല്ല. ഈ തിരഞ്ഞെടുപ്പിൽ അവർ കേജ്‌രിവാളിനെ മോശമായി ചിത്രീകരിക്കാൻ ശ്രമിക്കുകയാണ്. അതിനായി വൻതോതിൽ പണം ഒഴുക്കുകയാണെന്നും ദണ്ഡ വിമർശിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top