ഗജനിയായി അമിത് ഷാ; സോഷ്യൽ മീഡിയയിൽ എഎപിയുടെ പുതിയ വീഡിയോ വൈറല്‍
ഡൽഹി നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ ആക്ഷേപഹാസ്യ വീഡിയോയുമായി ആം ആദ്മി പാർട്ടി (എഎപി). സമൂഹ മാധ്യമങ്ങളിൽ എഎപി പ്രചരിപ്പിക്കുന്ന വിഡിയോകളിൽ അമിത് ഷായെ ‘ഗജിനി’ കഥാപാത്രമാക്കിയിരിക്കുകയാണ്. മണിക്കൂറുകൾക്കകം ആയിരക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്.
എക്സിൽ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയുടെ ദൈർഘ്യം 37 സെക്കൻഡാണ്. ‘ഗജിനി’ ഹിന്ദി പതിപ്പിലെ ആമിർ ഖാൻ അഭിനയിച്ച മുഖ്യകഥാപാത്രത്തിന് ഓർമ നഷ്ടമാകുന്ന ഭാഗമാണ് ആക്ഷേപ ഹാസ്യരൂപത്തിൽ എഎപി അവതരിപ്പിച്ചിരിക്കുന്നത്.ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ബിജെപി മറന്നുപോകുന്നതിനെ പരിഹാസരൂപേണ വിമർശിക്കുന്നതാണ് വിഡിയോ.
Ghajini : Part 2 🤫🔥 pic.twitter.com/GwWRb2evZg
— AAP (@AamAadmiParty) January 7, 2025
ആമിർ ഖാന്റെ മുഖത്തിന് പകരം അമിത് ഷായുടെ മുഖമാണ് വിഡിയോയിൽ എഡിറ്റ് ചെയ്ത് ഉൾപ്പെടുത്തിയത്. ഫിർ ലായേംഗേകേജ്രിവാൾ (വീണ്ടും കേജ്‌രിവാളിനെ കൊണ്ടുവരും) എന്ന പ്രചാരണ മുദ്രാവാക്യമുയർത്തിയാണ് മുൻനിർത്തിയാണ് ആം ആദ്മി പാർട്ടി ഇക്കുറി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. അടുത്ത മാസം അഞ്ചിന് ഒറ്റഘട്ടമായിട്ടാണ് തിരഞ്ഞെടുപ്പ്. എട്ടിനാണ് ഫലപ്രഖ്യാപനം. എഴുപത് സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here