ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ അന്വേഷണം; അനധികൃത സ്വത്ത് സമ്പാദന കേസിൽ റിട്ട. ജഡ്ജിക്കെതിരെ കേന്ദ്രത്തിന്‍റെ അപൂർവ ഉത്തരവ്

സുപ്രീംകോടതി റിട്ട. ജഡ്ജി ജസ്റ്റിസ് സിറിയക് ജോസഫിന് എതിരെയുള്ള അനധികൃത സ്വത്ത് സമ്പാദനക്കേസിൽ അന്വേഷണം നടത്താൻ ഉത്തരവിട്ട് കേന്ദ്ര സർക്കാർ. മനുഷ്യാവകാശ പ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് അമിത് ഷായ്ക്ക് നൽകിയ പരാതിയിലാണ് നടപടി. സംസ്ഥാന ആഭ്യന്തര വകുപ്പിനാണ് അമിത് ഷായുടെ നിര്‍ദേശം. ചരിത്രത്തിൽ അപൂർവ്വമായിട്ടാണ് വിരമിച്ച സുപ്രീംകോടതി ജഡ്ജിക്കെതിരെ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന ആരോപണത്തിൽ അന്വേഷണം നടത്തുന്നത്.

കേന്ദ്ര ആഭ്യന്തര വകുപ്പ് സെക്രട്ടറി സംസ്ഥാന ആഭ്യന്തരവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് അയച്ച കത്തിലാണ് അന്വേഷണം നടത്താൻ നിർദേശിച്ചിരിക്കുന്നത്. നേരത്തേ സിറിയക് ജോസഫിനെതിരെ അന്വേഷണം നടത്തുന്നതിൻ്റെ നിയമസാധ്യതകൾ സംസ്ഥാന നിയമസെക്രട്ടറിയോട് സംസ്ഥാന ആഭ്യന്തരവകുപ്പ് ആരാഞ്ഞിരുന്നു. റിട്ട. ജഡ്ജിക്കെതിരെ അന്വേഷണം നടത്താനുള്ള തുടർനടപടി സ്വകീരിക്കാമെന്നാണ് അദ്ദേഹം നിയമോപദേശം നൽകിയത്.

തുടര്‍ന്ന് കേരള ഹൈക്കോടതി റജിസ്ട്രാർ ജനറലിനോട് പരാതി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിരുന്നു. വിരമിച്ച സുപ്രീം കോടതി ജഡ്ജിക്കെതിയുള്ള ഭൂരിഭാഗം ആരോപണങ്ങളിലും അന്വേഷണം നടത്തുവാൻ ഹൈക്കോടതിയിൽ സംവിധാനമില്ല. ആഭ്യന്തരവകുപ്പാണ് അന്വേഷിക്കേണ്ടത് എന്നായിരുന്നു മറുപടി.


കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here