അമിതാഭ് ബച്ചന്‍ ആശുപത്രിയില്‍; ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞെന്ന് റിപ്പോര്‍ട്ട്; വിവരങ്ങള്‍ കാത്ത് ആരാധകര്‍

മുംബൈ : ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്‍ ആന്‍ജിയോപ്ലാസ്റ്റി ശസ്ത്രക്രിയക്ക് വിധേയനായതായി റിപ്പോര്‍ട്ട്. മുംബൈ കോകില ബെന്‍ ആശുപത്രിയിലാണ് താരത്തിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ദേശിയ മാധ്യമങ്ങളിലാണ് ഇത് സംബന്ധിച്ച് വാര്‍ത്തകള്‍ വന്നത്. എന്നാല്‍ താരത്തോട് അടുത്തവരോ ആശുപത്രിയോ ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല.

ഹൃദയ സംബന്ധമായ അസുഖത്തിനല്ല കാലില്‍ രക്തം കട്ടപിടിച്ചത് മാറ്റനുള്ള ചികിത്സയുടെ ഭാഗമായാണ് ആന്‍ജിയോപ്ലാസ്റ്റി നടത്തിയതെന്നാണ് വിവരം. ആശുപത്രിയിലാണെന്ന വിവരം പുറത്തു വരുന്നതിന് തൊട്ടു മുമ്പവരെ താരത്തിന്റെ സോഷ്യല്‍ മീഡിയോ അക്കൗണ്ടുകള്‍ സജീവമായിരുന്നു. മകനും നടനുമായ അഭിഷേക് ബച്ചനുമൊപ്പമുള്ള വൈകാരിക നിമിഷിങ്ങളടങ്ങിയ വീഡിയോയും പോസ്റ്റ് ചെയ്തിരുന്നു.

ഈ വര്‍ഷം ആദ്യം 81കാരനായ നടന്‍ കൈത്തണ്ടയില്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. അമിതാ ബച്ചന്റെ ആരോഗ്യ വിവരങ്ങള്‍ അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top