ബച്ചനെ പോലൊരു അച്ഛനെ കിട്ടാൻ ആരാണ് ആഗ്രഹിക്കാത്തത്, മകൾ ശ്വേതയ്ക്ക് 50 കോടിയുടെ ബംഗ്ലാവ്

മകള്‍ ശ്വേതയ്ക്ക് മുംബൈയിലെ ‘പ്രതീക്ഷ’ എന്ന ആഡംബര ബംഗ്ലാവ് സമ്മാനിച്ച് അമിതാഭ് ബച്ചൻ. 50.63 കോടിരൂപയാണ് നിലവിലെ ബംഗ്ലാവിന്റെ മാർക്കറ്റ് വില. മുംബൈ ജുഹുവിൽ 16,840 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ബംഗ്ലാവ് രണ്ട് പ്ലോട്ടുകളിലായാണ് വ്യാപിച്ചുകിടക്കുന്നത്. 9,585 ചതുരശ്ര അടിയിലുള്ള ആദ്യത്തെ സ്ഥലം അമിതാഭ് ബച്ചന്റേയും ജയാ ബച്ചന്റേയും പേരിലുള്ളതാണ്. 7,255 ചതുരശ്ര അടിയില്‍ പരന്നുകിടക്കുന്ന രണ്ടാമത്തെ സഥലം അമിതാഭിന്റെ മാത്രം പേരിലുള്ളതുമാണ്. അതിനാല്‍, രണ്ട് കരാറുകളായാണ് ഉടമസ്ഥാവകാശം മകൾ ശ്വേതയ്ക്ക് കൈമാറിയത്. ഈ മാസം ഒൻപതിനായിരുന്നു ഔദ്യോഗിക രജിസ്റ്ററേഷൻ നടന്നത്. അമിതാഭ് ബച്ചൻ മുംബൈയിൽ വാങ്ങിയ ആദ്യത്തെ വീ‌ടാണിത്.

മാതാപിതാക്കളും സഹോദരങ്ങളും നാത്തൂനുമെല്ലാം ഇന്ത്യയൊ‌ട്ടുക്കും അറിയപ്പെടുന്ന താരങ്ങളാണെങ്കിലും ശ്വേത തന്റേതായ വഴിയാണ് തെരഞ്ഞെടുത്തത്. മോഡലിം​ഗിലും എഴുത്തിലുമാണ് ശ്വേത സാന്നിധ്യം അറിയിച്ചത്. ഹിന്ദി ചലച്ചിത്ര നടനും നിർമ്മാതാവുമായിരുന്ന രാജ് കപൂറിന്റെ മകൾ റിതു നന്ദയുടെ മകൻ എസ്കോർട്ട്സ് ഗ്രൂപ്പ് വ്യവസായി നിഖിൽ നന്ദയാണ് ശ്വേതയുടെ ജീവിത പങ്കാളി. ദമ്പതികൾക്ക് നവ്യ നവേലി നന്ദ, മകൻ അഗസ്ത്യ നന്ദ എന്നീ രണ്ട് കുട്ടികളുണ്ട്.

നിലവിൽ മുംബൈയിലെ ജൽസ എന്ന വീട്ടിലാണ് അമിതാഭ് ബച്ചനും കുടുംബവും താമസിക്കുന്നത്. നൂറ് കോടി വിലമതിപ്പുള്ള ഈ വീട്ടിൽ തന്നെയാണ് അഭിഷേക് ബച്ചനും ഭാര്യ ഐശ്വര്യ റായും കഴിയുന്നത്. മറ്റ് വീടുകൾ ഉണ്ടെങ്കിലും അച്ഛനെയും അമ്മയെയും പിരിഞ്ഞിരിക്കാൻ അഭിഷേകിന് ഇഷ്ടമല്ല. ഈ വീടിന്റെ അനന്തരാവകാശിയും അഭിഷേക് തന്നെയായിരിക്കുമെന്നാണ് സൂചന.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top