‘പ്രതീക്ഷയിൽ ശ്വേതയെ ആദ്യമായി കൊണ്ട് വരുമ്പോൾ രണ്ട് വയസ്’; മകളുടെ 50ാ൦ പിറന്നാൾ ആഘോഷങ്ങൾക്കിടയിൽ മനസ് തുറന്ന് അമിതാഭ് ബച്ചൻ

മുംബൈ: ശ്വേതാ ബച്ചന്റെ 50ാ൦ പിറന്നാൾ ആഘോഷങ്ങൾക്കിടയിൽ മകളുമായുള്ള പഴയകാല ഓർമകൾ പങ്കുവച്ച് ബോളിവുഡിന്റെ ബിഗ് ബി. ബച്ചൻ മകൾക്കായി നൽകിയ ‘പ്രതീക്ഷ’ എന്ന ബംഗ്ലാവിൽ നടന്ന ചടങ്ങിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. മകളുമൊത്ത് ആദ്യമായി പ്രതീക്ഷയിൽ എത്തിയ ഓർമകളാണ് താരം വികാരാധീനനായി പങ്കുവച്ചത്.

“ഞങ്ങളുടെ ആദ്യത്തെ സ്വന്തം വീടാണ് പ്രതീക്ഷ. ഈ വീട്ടിലേക്ക് താമസിക്കാൻ എത്തുമ്പോൾ ശ്വേതക്ക് കഷ്ടിച്ച് രണ്ടും അഭിഷേകിന് മാസങ്ങൾ മാത്രവുമാണ് പ്രായം. ഇന്ന് അൻപതാം പിറന്നാൾ അതേ വീട്ടിൽ അതേ ചുറ്റുപാടിൽ ആഘോഷിക്കുന്നത് കാണുമ്പോൾ ജീവിതം ഒരു അത്ഭുതമായി തോന്നുന്നു”; ബച്ചൻ തന്റെ ബ്ലോഗിൽ കുറിച്ചു. അൻപത് കോടി വിലയുള്ള ബംഗ്ലാവ് കഴിഞ്ഞ വർഷമാണ് അമിതാഭ് ബച്ചൻ മകൾ ശ്വേതാ ബച്ചൻ നന്ദക്ക് നൽകിയത്. തന്റെ മാതാപിതാക്കളായ ഹരിവൻഷ് റായ് ബച്ചൻ, തേജി ബച്ചൻ എന്നിവർക്കൊപ്പം അമിതാഭ് ബച്ചൻ താമസിച്ചിരുന്നതും പ്രതീക്ഷയിൽ ആയിരുന്നു. അതുകൊണ്ട് തന്നെ ഈ ബംഗ്ലാവ് ബിഗ് ബിക്ക് വളരെ പ്രിയപ്പെട്ടതുമാണ്. പ്രതീക്ഷക്ക് പുറമെ ഇപ്പോൾ അമിതാഭ് ബച്ചനും കുടുംബവും താമസിക്കുന്ന ജൽസയും മറ്റൊരു ബംഗ്ലാവായ ജനക്കും ബച്ചൻ കുടുംബത്തിന് സ്വന്തമായുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top