കാൽതൊട്ട് തൊഴാനെത്തിയ രജനിയെ തടഞ്ഞ് ബച്ചൻ; പകരം സ്നേഹാലിംഗനം

മുകേഷ് അംബാനിയുടെ മകൻ അനന്തിന്റെ വിവാഹത്തിന് ഇന്ത്യൻ സിനിമാ ലോകത്തെ പ്രമുഖർ ഒന്നടങ്കമാണ് എത്തിയത്. ബോളിവുഡിലെയും തെന്നിന്ത്യയിലെയും ഒട്ടുമിക്ക താരങ്ങളും കുടുംബ സമേതമാണ് വിവാഹത്തിന് എത്തിയത്. അംബാനി കുടുംബത്തിലെ കല്യാണം പല താരങ്ങളുടെയും ഒത്തുചേരൽ കൂടിയായി മാറുന്ന കാഴ്ചയാണ് കാണാനായത്.

അംബാനി കല്യാണത്തിനെത്തിയ സൂപ്പർ സ്റ്റാർ രജനീകാന്തും ബിഗ് ബി അമിതാഭ് ബച്ചനും ഒരുമിച്ച് കണ്ടുമുട്ടിയ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കാൽ തൊട്ട് തൊഴാൻ ഒരുങ്ങിയ രജനിയെ ബച്ചൻ തടഞ്ഞ് പകരം ആലിംഗനം ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. അതിനുശേഷം ഇരുവരും കുറച്ചുനേരം സംസാരിക്കുന്നതും വീഡിയോയിൽ കാണാം.

33 വര്‍ഷങ്ങൾക്കുശേഷം ബിഗ് സ്ക്രീനിൽ അമിതാഭ് ബച്ചനും രജനീകാന്തും ഒന്നിക്കുകയാണ്. ടി.ജെ. ജ്ഞാനവേല്‍ സംവിധാനവും തിരക്കഥയും നിര്‍വഹിക്കുന്ന ‘വേട്ടയ്യൻ’ സിനിമയിലാണ് ഇരുവരും ഒന്നിക്കുന്നത്. 1991ല്‍ പുറത്തിറങ്ങിയ ഹം എന്ന ചിത്രത്തിലാണ് രജനിയും ബച്ചനും ഒരുമിച്ച് അവസാനം വേഷമിട്ടത്. ലൈക്ക പ്രൊഡക്ഷന്‍സ് ഒരുക്കുന്ന വേട്ടയ്യൻ ചിത്രത്തില്‍ അമിതാഭ് ബച്ചന്‍, മഞ്ജുവാര്യര്‍, ഫഹദ് ഫാസിൽ, ദുഷാര വിജയന്‍, കിഷോര്‍, റിതിക സിങ്, ജി.എം. സുന്ദര്‍, രോഹിണി തുടങ്ങി വലിയൊരു താരനിരയാണുള്ളത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top