‘അമ്മ’ ട്രഷറര്‍ സ്ഥാനം ഒഴിയുന്നുവെന്ന് ഉണ്ണി മുകുന്ദന്‍; കഠിന തീരുമാനം എടുക്കേണ്ടി വന്നുവെന്ന് താരം

താരസംഘടനയായ അമ്മയുടെ ട്രഷറര്‍ സ്ഥാനത്ത് നിന്നും നടന്‍ ഉണ്ണി മുകുന്ദന്‍ ഒഴിഞ്ഞു. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് നടന്‍ രാജി തീരുമാനം പ്രഖ്യാപിച്ചത്. ട്രഷറര്‍ സ്ഥാനത്തിനിരിക്കെ സംഘടനയ്ക്ക് വേണ്ടി മികച്ച സംഭാവന നല്‍കി. എന്നാല്‍ എന്റെ ജോലിക്കിടയില്‍ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ സാധിക്കില്ലെന്ന് ഞാന്‍ മനസ്സിലാക്കുന്നു. അതിനാല്‍ എന്റെ രാജിക്കത്ത് ഞാന്‍ സമര്‍പ്പിക്കുകയാണ്.

“ദീര്‍ഘമായ ആലോചനയ്ക്ക് ശേഷമാണ് കഠിനമായ ഈ തീരുമാനം. ട്രഷറര്‍ പദവി ആസ്വദിച്ചിരുന്നു. ജോലിയുടെ സമ്മര്‍ദം കൂടിയത് എന്റെ മാനസികാരോഗ്യത്തെ ബാധിച്ചു. എന്‍റേയും കുടുംബത്തിന്‍റേയും ക്ഷേമത്തിന് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്‍റെ പ്രാധാന്യം തിരിച്ചറിയുന്നു.”
“സംഘടനയുടെനടത്തിപ്പിന് വേണ്ടി പുതിയ ട്രഷറര്‍ സ്ഥാനമേല്‍ക്കുന്നതുവരെ തല്‍സ്ഥാനത്ത് തുടരും. പ്രവര്‍ത്തന കാലയളവില്‍ എന്നെ വിശ്വസിച്ച് എല്ലാ പിന്തുണയും നല്‍കിയ ട്രസ്റ്റിനോടും സഹപ്രവര്‍ത്തകരോടും കടപ്പെട്ടിരിക്കുന്നു.” – ഉണ്ണി മുകുന്ദന്‍ കുറിച്ചു.
2024 ജൂണിലാണ് ഉണ്ണി മുകുന്ദന്‍ അമ്മയുടെ ട്രഷററായത്. മത്സരമില്ലാതെയാണ് ട്രഷറര്‍ സ്ഥാനത്തേക്കെത്തിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here