‘അമ്മ’ വാട്സാപ്പ് ഗ്രൂപ്പില്‍ നിന്നും എക്സിറ്റ് അടിച്ച് ജഗദീഷ്; സംഘടനയില്‍ ഭിന്നത ഇല്ലെന്ന് താരം

താരസംഘടന ‘അമ്മ’ താത്കാലിക സമിതിയുടെ വാട്സാപ്പ് ഗ്രൂപ്പില്‍ നിന്നും എക്സിറ്റ് അടിച്ച് ജഗദീഷ്. അമ്മ എക്സിക്യുട്ടീവ് കമ്മറ്റി പിരിച്ചുവിട്ടെങ്കിലും താത്കാലിക സമിതി തുടരുന്നുണ്ട്. ഈ വാട്സാപ്പ് ഗ്രൂപ്പില്‍ നിന്നാണ് ജഗദീഷ് സ്വയം ഒഴിവായത്. ഭരണസമിതി രാജി വച്ചപ്പോള്‍ ഇനി ഗ്രൂപ്പിൽ തുടരുന്നതിൽ അർത്ഥമില്ല എന്ന് തോന്നിയതുകൊണ്ടാണ് ഒഴിവായതെന്നാണ് ജഗദീഷിന്‍റെ പ്രതികരണം. അതേസമയം താരസംഘടനയില്‍ ഭിന്നതയുണ്ടെന്ന വാര്‍ത്ത ജഗദീഷ് നിഷേധിച്ചിട്ടുണ്ട്.
താൽക്കാലിക കമ്മിറ്റിയുടെ പ്രവർത്തനങ്ങളിൽ ജഗദീഷിന് അതൃപ്തിയെന്ന് സൂചനയുണ്ട്. കമ്മറ്റി പിരിച്ചുവിട്ടെങ്കിലും താൽക്കാലിക സമിതിയാക്കി മാറ്റി പ്രവര്‍ത്തനം തുടരുന്നുണ്ട്. ജനറൽ ബോഡി വിളിക്കുന്നതിലും തിരഞ്ഞെടുപ്പ് വൈകുന്നതിലും ജഗദീഷ് എതിർപ്പ് അറിയിച്ചിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ താരസംഘടനയില്‍ അഭിപ്രായഭിന്നത രൂക്ഷമായിരുന്നു.
യുവനടിയുടെ ലൈംഗികാരോപണം വന്നതോടെ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നടൻ സിദ്ധിഖ് രാജിവച്ചിരുന്നു. അമ്മ അംഗങ്ങളായ മുകേഷ്, ഇടവേള ബാബു എന്നിവര്‍ക്കും എതിരെ ആരോപണങ്ങള്‍ ഉയര്‍ന്നു. ഇതോടെയാണ് അമ്മ എക്സിക്യൂട്ടീവ് അംഗങ്ങള്‍ കൂട്ടരാജി വയ്ക്കുകയും ഭരണസമിതി പിരിച്ചുവിടുകയും ചെയ്തത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here