തുളസി, നിര്‍മ്മല്‍, വാമിക, തെന്നല്‍, അലിമ, തൂലിക…. ഒരു മാസത്തിനിടെ അമ്മത്തൊട്ടിലില്‍ ആറ് അതിഥികള്‍

ശിശുക്ഷേമ സമിതിയുടെ അമ്മതൊട്ടിലില്‍ എത്തിയത് ഒരു മാസത്തിനിടെ ആറ് കുഞ്ഞുങ്ങൾ. നാല് പെണ്‍കുട്ടികളേയും രണ്ട് ആണ്‍കുട്ടികളേയുമാണ് ലഭിച്ചത്. ഇവരെല്ലാം സുരക്ഷിതരാണ്. ചൊവ്വ രാത്രി 7.30 ന് 2.480 കിലോ ഭാരവും 4 ദിവസം പ്രായവുമുള്ള പെണ്‍കുഞ്ഞ് ആണ് അതിഥിയായി അവസാനമെത്തിയത്. അന്നേ ദിവസം വെളുപ്പിന് മറ്റൊരു പെണ്‍കുഞ്ഞിനെ കൂടി ലഭിച്ചിരുന്നു.
തുളസി, നിര്‍മ്മല്‍, വാമിക, തെന്നല്‍, അലിമ, തൂലിക എന്നിങ്ങനെയാണ് കുട്ടികൾക്ക് നല്‍കിയിരിക്കുന്ന പേരുകൾ. അമ്മത്തൊട്ടില്‍ സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ സ്ഥാപിച്ച ശേഷം ഏറ്റവും കൂടുതല്‍ കുട്ടികളെ ലഭിക്കുന്നത് തിരുവനന്തപുരത്ത് ആണ്. 621 കുട്ടികളെയാണ് ഇവിടെ ലഭിച്ചത്.
കഴിഞ്ഞ 19 മാസത്തിനിടയില്‍ സമിതി 130 കുട്ടികളെയാണ് നിയമപരമായ മാര്‍ഗ്ഗങ്ങളിലൂടെ ദത്ത് നല്‍കിയത്. ദത്തെടുക്കല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതിനാല്‍ കുഞ്ഞുങ്ങളുടെ അവകാശികള്‍ ആരെങ്കിലുമുണ്ടെങ്കില്‍ തൈക്കാട് സമിതി ആസ്ഥാന ഓഫീസുമായി ബന്ധപ്പെടണമെന്ന് അറിയിച്ചിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here