യുഎഇ പൊതുമാപ്പ് വീണ്ടും നീട്ടി; ഡിസംബര്‍ 31 വരെ കാലാവധി

യുഎഇ പൊതുമാപ്പ് രണ്ട് മാസത്തേക്ക് കൂടി നീട്ടി. സെപ്റ്റംബര്‍ ഒന്നിന് ആരംഭിച്ച പൊതുമാപ്പ് പദ്ധതി ഇന്ന് അവസാനിക്കാനിരിക്കെ ആണ് രണ്ട് മാസത്തേക്ക് കൂടി നീട്ടിയത്. യുഎഇയുടെ 53-ാമത് ദേശീയദിനത്തോട് അനുബന്ധിച്ചാണ് പൊതുമാപ്പ് നീട്ടാന്‍ തീരുമാനിച്ചത്.

പൊതുമാപ്പ് കാലാവധി ഡിസംബര്‍ 31ന് അവസാനിക്കും. പൊതുമാപ്പ് ഉപയോഗപ്പെടുത്തി ആയിരക്കണക്കിന് അനധികൃത താമസക്കാരാണ് നാട്ടിലേക്ക് മടങ്ങിയത്.ഒട്ടേറെ പേരുടെ പിഴകളും ഒഴിവാക്കി.

നിയമവിരുദ്ധമായി രാജ്യത്ത് താമസിക്കുന്നവര്‍ക്ക് ഏറെ ഉപകാരപ്പെടുന്നതാണ് പൊതുമാപ്പ് പദ്ധതി. വിസ നിയമങ്ങള്‍ ലംഘിച്ചവര്‍ക്ക് പ്രവേശന നിരോധനം നേരിടാതെ തന്നെ യുഎഇയില്‍ നിന്ന് പുറത്തുകടക്കാം. അതേസമയം നിയമപരമായ പ്രശ്നങ്ങള്‍ പരിഹരിച്ച് നിയമാനുസൃതമായ രീതിയില്‍ തൊഴില്‍ തേടാനും കഴിയും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top