അമീബിക് മസ്തിഷ്‌ക ജ്വരം: മൂന്നര വയസുകാരന്റെ ആരോഗ്യനില ഗുരുതരം; കുട്ടി വെന്റിലേറ്ററില്‍ തുടരുന്നു
അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നര വയസുകാരന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കുട്ടി വെന്റിലേറ്ററില്‍ ചികിത്സയില്‍ തുടരുകയാണ്. കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇത് പ്രതീക്ഷ നല്‍കുന്നതാണ്. വിദേശത്ത് നിന്ന് എത്തിച്ച മരുന്ന് നല്‍കാനാണ് ഇപ്പോഴത്തെ തീരുമാനം. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയാണ് കുട്ടി.
തളിപ്പറമ്പിലെ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചത്. തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ ചിക്തസ തേടി. പ്രാഥമിക പരിശോധനയില്‍ കുട്ടിക്ക് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ശനിയാഴ്ചയാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. പോണ്ടിച്ചേരിയില്‍ നടന്ന പി.സി.ആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. മറ്റൊരു കുട്ടിയും രോഗലക്ഷണങ്ങളുമായി കോഴിക്കോട്ടെ ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് സ്വദേശിയായ നാലു വയസുകാരന്റെ പരിശോധനാഫലം ഇന്ന് ലഭിക്കും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here