ബംഗളൂരിൽ ലൈംഗികാതിക്രമത്തിന് ഇരയായവരിൽ മലയാളികളും; വിദ്യാർത്ഥിനികളെ പോലീസ് ചമഞ്ഞ് പീഡിപ്പിച്ചയാൾ അറസ്റ്റിൽ

ക്രൈംബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് കോളജ് വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തിരുന്ന വി. രമേശാണ്(43) അറസ്റ്റിലായത്. ബംഗളൂരു സദാശിവ നഗർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് അതിക്രമം നടന്നത്.

മൂന്ന് വിദ്യാർത്ഥിനികളാണ് അതിക്രമത്തിന് ഇരയായത്. ഇവരിൽ ഒരാൾ കേരളത്തില്‍ നിന്നുള്ള രണ്ടാം വർഷ ബിഎസ്‌സി വിദ്യാർത്ഥിനിയാണ്. മറ്റു രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം ഒരു മുറിയിലാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. അവരുടെ മുറിയില്‍ കയറിയായിരുന്നു പീഡനം.

പെൺകുട്ടികൾ മുറിയില്‍ ഇരിക്കവേ പോലീസ് ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തി രമേശ് വാതിലില്‍ മുട്ടി. വിദ്യാർത്ഥിനി വാതില്‍ തുറന്നപ്പോള്‍ മുറിയില്‍ അതിക്രമിച്ച് കയറുകയായിരുന്നു. പ്രതി വാതില്‍ അകത്ത് നിന്ന് പൂട്ടി പെൺകുട്ടികളുടെ മൊബൈല്‍ ഫോണുകള്‍ കൈക്കലാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിന് ശേഷം ഇയാൾ അവരോട് മോശമായി പെരുമാറുകയായിരുന്നു.

പെൺകുട്ടികൾ സഹായത്തിനായി ആൺ സുഹൃത്തുക്കളെ വിളിച്ചു വരുത്തിയിരുന്നു. എന്നാൽ അവർ എത്തിയപ്പോള്‍ പോലീസെന്ന വ്യാജേനെ അവരുടെ ഫോണുകളും പിടിച്ചെടുക്കുകയായിരുന്നു.

വിവരമറിഞ്ഞ് പെൺകുട്ടികയുടെ സുഹൃത്തായ യുവാവ് പോലീസിൽ വിവരം അറിയിച്ചതോടെ പ്രതി കുടുങ്ങുകയായിരുന്നു. സദാശിവനഗർ പോലീസ് എത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ ആറുമാസമായി പോലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേന ഇയാള്‍ വിദ്യാർത്ഥിനികളെയും സുഹൃത്തുക്കളെയും പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top