വിദ്യാഭ്യാസത്തെ പിന്തള്ളി ലഹരിയുടെ മുന്നേറ്റം; കൂടുതൽ പണം ചിലവിടുന്നത് പാനും പുകയിലയും വാങ്ങാൻ

തിരുവനന്തപുരം: രാജ്യത്ത് വിദ്യാഭ്യാസത്തെക്കാൾ കൂടുതൽ ജനങ്ങൾ പണം ചിലവിടുന്നത് ലഹരിപദാർത്ഥങ്ങൾ വാങ്ങാനാണെന്ന ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയത്തിന്റെ ഗാർഹിക ഉപഭോഗ ചിലവിനെക്കുറിച്ചുള്ള സർവേയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ പത്തുവർഷത്തിനിടയിൽ ലഹരിപദാർത്ഥങ്ങളുടെ ഉപയോഗം കൂടിയെന്ന് മാത്രമല്ല വിദ്യാഭ്യാസത്തിന് ചിലവിടുന്ന തുകയിൽ കുറവും രേഖപ്പെടുത്തിയിട്ടുണ്ട്.

2011-12 കാലയളവിൽ ഗ്രാമീണ മേഖലയിലെ പാൻ, പുകയില തുടങ്ങിയ ലഹരിപദാർത്ഥങ്ങള്‍ക്കായി ചിലവിട്ടത് 3.21 ശതമാനമായിരുന്നു. 2022-24ൽ ഇത് 3.79 ശതമാനമായി ഉയർന്നു. നഗരപ്രദേശത്ത് പത്തുവര്‍ഷം മുന്‍പ് 1.61 ശതമാനമായിരുന്നു ലഹരിവസ്തുക്കൾക്കായി ചിലവിട്ടിരുന്നതെങ്കില്‍ ഇപ്പോള്‍ 2.43 ശതമാനമായി ഉയർന്നിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ ഇത്തരം പദാർത്ഥങ്ങൾക്കായി ഒരു വ്യക്തി ശരാശരി ഒരു മാസം ഗ്രാമങ്ങളിൽ 143രൂപയും നഗരങ്ങളിൽ 157 രൂപയും വിനിയോഗിക്കുന്നുണ്ട്. ഗ്രാമ-നഗര പ്രദേശങ്ങൾ ഒന്നിച്ചെടുത്താൽ മൊത്തം ചിലവിന്റെ ആറു ശതമാനത്തോളം ലഹരിപദാർത്ഥങ്ങള്‍ക്ക് എന്നതാണ് കണക്കുകള്‍.

അതേസമയം കഴിഞ്ഞ പത്തു വർഷത്തിനിടയിൽ വിദ്യാഭ്യാസത്തിന് ചിലവിടുന്ന തുകയിൽ നഗരങ്ങളിൽ 1.12ശതമാനവും ഗ്രാമങ്ങളിൽ 0.19 ശതമാനവും കുറവ് രേഖപ്പെടുത്തി. വിദ്യാഭ്യാസത്തിന് വിനിയോഗിക്കുന്ന തുക മൊത്തം ചിലവിന്റെ എട്ട് ശതമാനം മാത്രമാണ്. വിദ്യാഭ്യാസ- തൊഴിൽ മേഖലകളിൽ മികച്ച നേട്ടം കൈവരിക്കുന്നുണ്ടെന്ന് സർക്കാർ പറയുമ്പോഴും അതിന് വിപരീതമായ കണക്കുകളാണ് പുറത്തുവരുന്നത്. മാത്രമല്ല ലഹരി ഉപഭോഗം കൂടുന്നതും ഇതുമായി ചേർത്ത് വായിക്കേണ്ടി വരും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top