മില്ലറ്റുകള്‍ കൃഷി ചെയ്‌താല്‍ എങ്ങനെ നേട്ടം കൊയ്യാം; കര്‍ഷകര്‍ക്ക് പുതിയ അറിവുകള്‍ പകര്‍ന്ന് അമൃത സ്കൂൾ ഓഫ് അഗ്രികൾച്ചറൽ സയന്‍സ് വിദ്യാര്‍ത്ഥികള്‍

കോയമ്പത്തൂർ: കൃഷിയിലും അനുബന്ധ കൃഷി രീതിയിലും അവബോധമുണ്ടാക്കാന്‍ അമൃത സ്കൂൾ ഓഫ് അഗ്രികൾച്ചറൽ സയൻസസിലെ അവസാന വർഷ ബിഎസ്‌സി (ഓണേഴ്സ്) വിദ്യാര്‍ത്ഥികള്‍ കര്‍ഷകര്‍ക്ക് ക്ലാസെടുത്തു. റൂറൽ അഗ്രികൾച്ചറൽ വർക്ക് എക്സ്പീരിയൻസ് (RAWE)പദ്ധതിയുടെ ഭാഗമായിട്ടാണ് ക്ലാസുകള്‍ സംഘടിപ്പിച്ചത്.
അനുബന്ധ കൃഷിരീതികളില്‍ നിന്നും നേട്ടമുണ്ടാക്കുന്നതില്‍ കര്‍ഷകര്‍ പരാജയപ്പെടുന്നത് മനസിലാക്കിയായിരുന്നു ഈ പ്രയത്നം. കൂൺ കൃഷി, തെങ്ങുകളിൽ വേരുപിടിപ്പിക്കൽ, പ്രാണികളുടെ കെണികൾ, ഫെറമോൺ കെണികൾ എന്നിവയില്‍ പ്രായോഗിക നിർദ്ദേശങ്ങൾ നൽകി. ജലക്ഷാമം നേരിടുന്ന ഇടത്ത് തിന കൃഷിയിലേക്ക് മാറുന്നതിന്റെ പ്രാധാന്യം കര്‍ഷകര്‍ക്ക് വിവരിച്ചു കൊടുത്തു. പ്രധാന വിളകള്‍ക്ക് യോജിച്ച ഭൂമിയല്ലെങ്കില്‍ അവിടെ നിരവധി ഇനം മില്ലറ്റുകൾ വളർത്താം. ചെറുധാന്യങ്ങളാണ് മില്ലറ്റുകള്‍. ചാമ, മണിച്ചോളം, ചാമ, തിന, വരക്, മുത്താറി എന്നിവയെല്ലാം മില്ലറ്റ് ഇനത്തില്‍പ്പെടുന്നവയാണ്.
മില്ലറ്റുകൾ കീടങ്ങൾ, രോഗങ്ങൾ, വരൾച്ച എന്നിവയെ പ്രതിരോധിക്കുന്നതാണ്. മണ്ണിന് ഫലഭൂയിഷ്ഠത കുറവുള്ളിടത്തും വെള്ളത്തിന്‍റെ ലഭ്യത കുറവുള്ള പ്രദേശങ്ങളിലും മില്ലറ്റ് അനുയോജ്യമാണെന്ന് ക്ലാസുകളില്‍ വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടി. കാലാവസ്ഥാ വ്യതിയാനം കാരണമുള്ള പ്രശ്നങ്ങള്‍ കുറയ്ക്കാനും കൃഷിയിടത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും മില്ലറ്റുകള്‍ എങ്ങനെയൊക്കെ സഹായിക്കുമെന്ന് ക്ലാസുകളില്‍ വിശദമാക്കി.
കർഷകർക്ക് മില്ലറ്റ് കൃഷിയെക്കുറിച്ച് ഉൾക്കാഴ്ച നല്‍കിയപ്പോള്‍ അവരില്‍ നിന്നുള്ള അറിവുകള്‍ വിദ്യാര്‍ത്ഥികള്‍ തേടുകയും ചെയ്തു. സ്കൂൾ ഡീൻ ഡോ.സുധീഷ് മണലിൽ, ഗ്രൂപ്പ് ഫെസിലിറ്റേറ്റർമാരായ ഡോ.വി.മാർത്താണ്ഡൻ, ഡോ.ജി.ഭൂപതി,ഡോ.വി.വനിത എന്നിവരുടെ നേതൃത്വത്തിലാണ് ക്ലാസുകള്‍ നടന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here