പിണറായി ഭരണത്തില്‍ കര്‍ഷക ആത്മഹത്യകള്‍ ഇരുന്നൂറിനടുത്ത്, കണക്കുകള്‍ ഞെട്ടിക്കുന്നത്
തിരുവനന്തപുരം : സംസ്ഥാനത്തെ കര്‍ഷക ആത്മഹത്യകള്‍ വര്‍ഷം തോറും ഇരട്ടിക്കുന്നതായാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സംസ്ഥാന സര്‍ക്കാറിന്റെ ഔദ്യോഗിക കണക്കുകളില്‍ ഉള്‍പ്പെടാതെ പോയ നിരവധി ആത്മഹത്യകളുമുണ്ട്. പിണറായി വിജയന്‍ സര്‍ക്കാറിന്റെ ഭരണ കാലത്ത് മാത്രം ഇരുന്നൂറിന് മുകളില്‍ ആത്മഹത്യ നടന്നുവെന്നാണ് കണക്ക്. നേരത്തെ കൃഷി നാശവും വിലക്കുറവുമായിരുന്നു കാരണമായിരുന്നു കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്ന സാഹചര്യത്തില്‍ എത്തിയതെങ്കില്‍ ഇന്ന് സര്‍ക്കാറിന്റെ ഭാഗത്തു നിന്നുള്ള വീഴ്ചകളും നമ്മുടെ കര്‍ഷകരെ വലിയ പ്രതിസന്ധിയിലാക്കുകയാണ്.
സര്‍ക്കാറിന്റെ കണക്കനുസരിച്ച് ആദ്യ പിണറായി സര്‍ക്കാറിന്റെ ഭരണകാലമായ 2016 മുതല്‍ 2021 വരെ 25 കര്‍ഷകര്‍ ആത്മഹത്യ ചെയ്തുവെന്നാണ്. ഇടുക്കി 11, വയനാട് 10, കണ്ണൂര്‍ 2, കാസര്‍കോട്, എറണാകുളം എന്നിവിടങ്ങളില്‍ ഒരോ കര്‍ഷകരും ആത്മഹ്ത്യ ചെയ്തു. ഇതില്‍ 12 എണ്ണവും 2019ലാണ് നടന്നത്. പ്രളയത്തിനു പിന്നാലെ കൃഷി നശിച്ചതും വായ്പ തിരിച്ചടക്കാനാകാത്തതും കര്‍ഷക ആത്മഹത്യയ്ക്ക് കാരണമായി. എന്നാല്‍ കേന്ദ്രസര്‍ക്കാറിന്റെ കണക്കനുസരിച്ച് കേരളത്തില്‍ 2018 – 2020 കാലയളവില്‍ നടന്നത് 104 കര്‍ഷക ആത്മഹത്യയാണ്. 2018, 2019 വര്‍ഷങ്ങളെ അപേക്ഷിച്ച് 2020ല്‍ കേരളത്തിലെ കര്‍ഷക ആത്മഹത്യയുടെ എണ്ണം ഇരട്ടിയായിട്ടുണ്ട്. 2018ല്‍ 25 പേരും 2019ല്‍ 22 പേരുമാണ് ആത്മഹത്യ ചെയ്തതെങ്കില്‍ 2020ല്‍ 57 പേരാണ് ജീവനൊടുക്കിയത്. 2020 -21 കാലഘട്ടത്തില്‍ 91 കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായാണ് കണക്കുകള്‍. 2020 -57, 2021 -34 എന്നിങ്ങനെയാണ് വര്‍ഷം തിരിച്ചുള്ള കണക്കുകല്‍.
20-21 കാലഘട്ടത്തില്‍ 611 കര്‍ഷക തൊഴിലാളികളും ആത്മഹത്യ ചെയ്തിട്ടുണ്ട്. കൃഷി നാശം, കാര്‍ഷിക ഉത്പ്പനങ്ങളുടെ വിലക്കുറവ്, നെല്ലിന്റെ കുടിശിക ലഭിക്കാതിരിക്കല്‍ തുടങ്ങി നിരവധി കാരണങ്ങളാണ് കര്‍ഷകരെ ഈ ദുരവസ്ഥയിലെത്തിച്ചിരിക്കുന്നത്. ഇത് കേരളത്തിലെ മാത്രം അവസ്ഥയല്ല. 2018 – 2020 വര്‍ഷങ്ങള്‍ക്കിടെ രാജ്യത്ത് 17,299 കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായാണ് കണക്ക്. 2020 ല്‍ മാത്രം 5,579 കര്‍ഷകരാണ് രാജ്യത്ത് ആത്മഹത്യ ചെയ്തത്. തുടര്‍ വര്‍ഷങ്ങളിലെ കണക്കുകള്‍ ഔദ്യോഗികമായി പുറത്തുവരാന്‍ ഇരിക്കുന്നതേയുള്ളൂ.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here