ബോളിവുഡ് താരനിബിഢമായി അനന്ത് അംബാനി-രാധിക മെര്‍ച്ചന്റ് ഹല്‍ദി ചടങ്ങ്

മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകന്‍ അനന്ത് അംബാനിയുടെ പ്രീ വെഡ്ഡിങ് ആഘോഷങ്ങളില്‍ നിറസാന്നിധ്യമായി ബോളിവുഡ് താരങ്ങള്‍. ഹല്‍ദി ചടങ്ങില്‍ സല്‍മാന്‍ ഖാന്‍, സാറ അലി ഖാന്‍, ജാന്‍വി കപൂര്‍, അര്‍ജുന്‍ കപൂര്‍, അനന്യ പാണ്ഡ്യ അടക്കം ബി ടൗണിലെ ഒട്ടുമിക്ക താരങ്ങളും പങ്കെടുത്തു.

ജൂലൈ 12 ന് മുംബൈയിലെ ജിയോ വേള്‍ഡ് സെന്ററിലാണ് അനന്ത് അംബാനിയും രാധിക മെര്‍ച്ചന്റും തമ്മിലുള്ള വിവാഹ ചടങ്ങുകള്‍ നടക്കുക. ജൂലൈ 13 ന് ആശീര്‍വാദ് ചടങ്ങും ജൂലൈ 14 ന് വിവാഹ റിസപ്ഷനും നടക്കും. മൂന്നു ദിവസം നീണ്ടുനില്‍ക്കുന്നതാണ് അനന്തിന്റെ വിവാഹ ആഘോഷം. അംബാനി കുടുംബത്തിലെ വിവാഹ ആഘോഷങ്ങളുടെ ഭാഗമായി മുംബൈ നഗരത്തില്‍ മൂന്നു ദിവസം ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അനന്തിന്റെ പ്രീ വെഡ്ഡിങ് ആഘോഷങ്ങള്‍ക്ക് കഴിഞ്ഞ മാര്‍ച്ചില്‍ ഗുജറാത്തിലാണ് തുടക്കമായത്. പോപ് ഗായിക റിഹാനയുടെ സംഗീത നിശയായിരുന്നു പരിപാടിയിലെ മുഖ്യ ആകര്‍ഷണം. ഇറ്റലിയിലെ ആഡംബര കപ്പലിലായിരുന്നു അടുത്ത ആഘോഷം. മേയ് 29 ന് ഇറ്റലിയില്‍നിന്ന് ആരംഭിച്ച് ജൂണ്‍ ഒന്നിന് ഫ്രാന്‍സിലെത്തിയ ആഡംബര കപ്പലിലെ ആഘോഷങ്ങളില്‍ ബോളിവുഡിലെ പ്രമുഖ താരങ്ങളെല്ലാം പങ്കെടുത്തിരുന്നു.

ഫാര്‍മസി ഗ്രൂപ്പായ എന്‍കോര്‍ ഹെല്‍ത്ത്കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ സിഇഒ ആയ വീരന്‍ മെര്‍ച്ചന്റിന്റെ മകളാണ് രാധിക. ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റില്‍ നിന്നും പൊളിറ്റിക്സ് ആന്‍ഡ് എക്ണോമിക്സില്‍ ബിരുദ പഠനം നേടിയ രാധിക മികച്ചൊരു നര്‍ത്തകി കൂടിയാണ്. യുഎസിലെ ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍നിന്നും ബിരുദം നേടിയ അനന്ത് അംബാനി നിലവില്‍ റിലയന്‍സ് കമ്പനിയുടെ ഊര്‍ജ വിഭാഗത്തിന്റെ തലവനാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top