100 സ്വർണ ഇതളുകൾ, പെയിന്റിങ്ങിന് 110 മണിക്കൂർ; അനന്ത് അംബാനിയുടെ ജാക്കറ്റിന് പ്രത്യേകതകളേറെ
ഇന്ത്യ കണ്ട അത്യാഡംബര വിവാഹമായിരുന്നു ജൂലൈ 12 ന് നടന്ന മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെ വിവാഹം. ഇന്ത്യയിലെയും ലോകത്തിലെയും പല പ്രമുഖ വ്യക്തികളും അംബാനി കുടുംബത്തിലെ വിവാഹത്തിനെത്തി. വിവാഹ ദിനത്തിനു മാത്രം അംബാനി കുടുംബം ചെലവിട്ടത് 2500 കോടിയാണ്.
അംബാനി വിവാഹം ഫാഷൻ പ്രേമികളുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നതായിരുന്നു. ഓരോ ദിവസവും വ്യത്യസ്ത ഔട്ട്ഫിറ്റുകളിലെത്തിയാണ് അംബാനി കുടുംബാംഗങ്ങൾ ഫാഷൻ പ്രേമികളെ ഞെട്ടിച്ചത്. വിവാഹ ദിനത്തിൽ അനന്ത് അംബാനി ധരിച്ച വസ്ത്രവും ഏറെ പ്രത്യേകതകൾ നിറഞ്ഞതായിരുന്നു. മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത ഹാൻഡ് പെയിന്റഡ് ബുന്ദി ജാക്കറ്റായിരുന്നു ഏറെ ആകർഷണീയം.
രാജസ്ഥാനിലെ നാഥ്ദ്വാര ക്ഷേത്രത്തിൽ നിന്നുള്ള പിച്‌വായ് പെയിന്റിങ്ങുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സ്വർണം കൊണ്ടാണ് ജാക്കറ്റ് തയ്യാറാക്കിയിട്ടുള്ളത്. താമര, മരങ്ങൾ, പശുക്കൾ, മയിൽ തുടങ്ങിയ ഭഗവാൻ കൃഷ്ണന്റെ ജീവിതവുമായി ബന്ധപ്പെട്ടുള്ള തീമുകൾ ജാക്കറ്റിൽ ചിത്രീകരിച്ചിട്ടുണ്ട്. മൂന്നു വിദഗ്ധരായ പിച്‌വായ് കലാകാരൻമാർ 110 മണിക്കൂറുകൾ എടുത്താണ് ജാക്കറ്റിലെ 100 സ്വർണ ഇതളുകൾ പെയിന്റ് ചെയ്തതെന്ന് മനീഷ് മൽഹോത്ര പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here