‘അമ്മ, ഇവിടെ ജീവിക്കാന്‍ ആവുന്നില്ല’; അനന്തുവിന്റെ ആത്മഹത്യ ചൂതാട്ടലോട്ടറി മാഫിയയുടെ ഭീഷണികൊണ്ടെന്ന് കുടുംബം
കോഴിക്കോട് താമരശ്ശേരിയിലെ അനന്തുകൃഷ്ണന്റെ മരണം വിവാദമാകുന്നു. ഇന്നലെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ലോട്ടറി കടയില്‍ ജോലി ചെയ്തു വരുന്നതിനിടെയാണ് ആത്മഹത്യ. ചൂതാട്ടലോട്ടറി മാഫിയയുടെ ഭീഷണി കാരണമാണ് അനന്തുകൃഷ്ണന് ആത്മഹത്യ ചെയ്തത് എന്നാണ് കുടുംബം ആരോപിക്കുന്നത്.
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് അനന്തുവിനെ ഭീഷണിപ്പെടുത്തിയതായി അനന്തു സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ഇതുകാരണം വീട്ടില്‍ നിന്നും വിട്ടുനിന്നിരുന്നു. ഇതിനുശേഷമാണ് ആത്മഹത്യ ചെയ്തത്.
“അമ്മ, എന്നോട് ക്ഷമിക്കണം. അപ്പാ എല്ലാവരെയും നോക്കണേ. ഇവിടെ ജീവിക്കാന്‍ ആവുന്നില്ല. മറ്റൊരു ജന്മത്തില് എല്ലാവര്ക്കും ജീവിക്കാം” എന്നെഴുതിയ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. പണത്തിന്റെ പ്രശ്നത്തില്‍ ഒരു സംഘം വീട്ടില്‍ക്കയറി അനന്തുവിനെ ഭീഷണിപ്പെടുത്തിയതായും ബന്ധുക്കള്‍ പറയുന്നു. സമാന്തര ലോട്ടറി മാഫിയ ഇവിടെ തഴച്ചുവളരുന്നുവെന്ന് നാട്ടുകാരും ആരോപിക്കുന്നു. കുടുംബം താമരശ്ശേരി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here