മികച്ച നടിക്കുള്ള പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യക്കാരി; കാനില്‍ പുതുചരിത്രം കുറിച്ച് അനസൂയ സെന്‍ ഗുപ്ത; നേട്ടം ‘ദി ഷെയിംലെസ്സി’ലൂടെ

കാന്‍ ഫിലിം ഫെസ്റ്റിവലിന്റെ 77-ാമത് എഡിഷന്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം സംഭവബഹുലമാണ്. 30 വര്‍ഷത്തിന് ശേഷം ഇന്ത്യയെ പ്രതിനിധീകരിച്ച് ഒരു ചിത്രം മത്സരവിഭാഗത്തില്‍ ഇടംപിടിച്ചതായിരുന്നു ആദ്യത്തെ വാര്‍ത്തയെങ്കില്‍ ഇപ്പോഴിതാ ഫെസ്റ്റിവലിലെ അണ്‍ സെര്‍ട്ടെന്‍ റിഗാര്‍ഡ് സെഗ്മെന്റില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യക്കാരി എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് നടി അനസൂയ സെന്‍ ഗുപ്ത.

ബള്‍ഗേറിയന്‍ സംവിധായകന്‍ കോണ്‍സ്റ്റന്റൈന്‍ ബൊചാനോവ് ഒരുക്കിയ ഇന്ത്യന്‍ ചിത്രം ദി ഷെയിംലെസ്സ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അനസൂയയ്ക്ക് പുരസ്‌കാരം. ഒരു പോലീസുകാരനെ കുത്തി പരിക്കേല്‍പ്പിച്ച ശേഷം വേശ്യാലയത്തില്‍ നിന്നും രക്ഷപ്പെടുന്ന ലൈംഗികത്തൊഴിലാളിയുടെ കഥയാണ് ചിത്രം പറയുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top