ആനത്തലവട്ടം ആനന്ദന്‍ ഓര്‍മ്മയായി; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ
തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്‍ ഓര്‍മയായി. വൈകിട്ട് അഞ്ചിന് തൈക്കാട് ശാന്തി കവാടത്തില്‍ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. ആറ് പതിറ്റാണ്ടുകാലം തൊഴിലാളി പ്രസ്ഥാനങ്ങളുടെ അമരത്ത് നിന്ന ആനത്തലവട്ടത്തിന്റെ മൃതദേഹം വിലാപയാത്രയായാണ് ശാന്തികവാടത്തില്‍ എത്തിച്ചത്.
രാവിലെ 11-ന് എകെജി സെന്ററിലും പിന്നീട് സിഐടിയു സംസ്ഥാന കമ്മിറ്റി ഓഫീസിലും നടന്ന പൊതുദര്‍ശനത്തിന് ശേഷം വിലാപയാത്രയായാണ് മൃതദേഹം ശാന്തികവാടത്തില്‍ എത്തിച്ചത്. മുതിര്‍ന്ന നേതാവിന് മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും അന്ത്യോപചാരം അര്‍പ്പിച്ചു.
സിഐടിയു ദേശീയ വൈസ് പ്രസിഡന്റും സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദന്‍ വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് അന്തരിച്ചത്. കാന്‍സറിനെ തുടര്‍ന്ന് കുറച്ച് നാളുകളായി ചികിത്സയിലായിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here