അഞ്ചലില്‍ കാര്‍ മറിഞ്ഞ് കത്തി; മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
January 2, 2025 10:39 AM
കൊല്ലം: കൊല്ലം അഞ്ചലില്‍ കാർ താഴ്ചയിലേക്ക് മറിഞ്ഞ് കത്തി. കത്തിക്കരിഞ്ഞ നിലയിൽ ഒരു മൃതദേഹവും കണ്ടെത്തി. ഒഴുകുപാറയ്ക്കല്‍ സ്വദേശി ലെനീഷ് റോബിന്‍സനാണ് മരിച്ചത്. അപകടമരണമെന്നാണ് പ്രാഥമിക നിഗമനം.
റബർ മരങ്ങൾ മുറിച്ച സ്ഥലത്തേക്കാണ് കാര്‍ മറിഞ്ഞത്. പരിസരത്തുള്ളവരാണ് അപകടം കണ്ടത്. ആത്മഹത്യയുടെ സാധ്യതയടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്.
അധികം വീടുകളോ ആളുകളോ ഇല്ലാത്ത സ്ഥലത്താണ് അപകടമുണ്ടായിരിക്കുന്നത്. കാറിന്റെ നമ്പർ പ്ലേറ്റടക്കം കത്തി നശിച്ച അവസ്ഥയിലാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here