കടലില്‍ വിദ്യാര്‍ത്ഥിയെ കാണാതായി; അപകടത്തില്‍പ്പെട്ട രണ്ടുപേരില്‍ ഒരാളെ കണ്ടെത്തി; ആഷ്‌ലിക്കായി തിരച്ചിൽ
September 13, 2024 8:30 PM
തിരുവനന്തപുരം അഞ്ചുതെങ്ങ് കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായി. അഞ്ചുതെങ്ങ് സ്വദേശിയായ ആഷ്‌ലി ജോസി(12 ) നെയാണ് കാണാതായത്. വൈകിട്ട് നാലുമണിയോടെയാണ് സംഭവം. തിരച്ചിൽ തുടരുകയാണ്. സെക്രട്ട് ഹാര്‍ട്ട് സ്‌കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്.
അഞ്ചുതെങ്ങ് വലിയപള്ളിക്ക് സമീപമാണ് അഞ്ചംഗ സംഘം കുളിക്കാന്‍ ഇറങ്ങിയത്. രണ്ട് കുട്ടികളെയാണ് കാണാതായത്. തിരച്ചിലില്‍ ഒരാളെ കണ്ടെത്തി. ജിയോ തോമസിനെയാണ് (10) കണ്ടെത്തിയത്. തുടര്‍ന്ന് കുട്ടിയെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
കാണാതായ ആഷ്‌ലിക്കായി പോലീസ്, കോസ്റ്റല്‍ പോലീസ്, ഫയര്‍ഫോഴ്‌സ്, മത്സ്യത്തൊഴിലാളികള്‍ എന്നിവരുടെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here