യുപിഐ വഴി നഷ്ടപരിഹാരം അക്കൗണ്ടിൽ എത്തിച്ച് ആന്ധ്ര സർക്കാർ; 15 ദിവസത്തിനകം ദുരിതബാധിതർക്ക് നൽകിയത് 602 കോടി

പ്രളയ ദുരിതമനുഭവിക്കുന്നവർക്ക് റെക്കോർഡ് വേഗത്തിൽ നഷ്ട പരിഹാരം നൽകി ആന്ധ്ര സർക്കാർ. 15 ദിവസത്തിനുള്ളിൽ നാല് ലക്ഷം ഗുണഭോക്താക്കൾക്ക് ആന്ധ്രാപ്രദേശ് സർക്കാർ 602 കോടി രൂപയാണ് കൈമാറിയത്. ഏകദേശം 1600 ഉദ്യോഗസ്ഥർ ദുരിതബാധിത പ്രദേശങ്ങളിലേക്ക് പോയി മൂന്ന് ദിവസം കൊണ്ട് മുഴുവൻ കണക്കെടുപ്പും പൂർത്തിയാക്കി. ആധാർ വിവരങ്ങളടക്കം ശേഖരിച്ച് യുപിഐ സംവിധാനം വഴിയാണ് നഷ്ടപരിഹാരം ജനങ്ങളിൽ എത്തിച്ചത്.

വിജയവാഡയിലും പരിസര പ്രദേശങ്ങളിലും സെപ്റ്റംബറിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിച്ചർക്കാണ് അതിവേഗത്തിൽ സർക്കാർ ധനസഹായമെത്തിച്ചത്. നാല് ലക്ഷം വീടുകളെയാണ് വെള്ളപ്പൊക്കം ബാധിച്ചിരുന്നത്. സെപ്റ്റംബർ 10 വരെ ഈ മേഖലകളിലേക്ക് പ്രവേശിക്കാൻ കഴിയാത്തതിനാൽ നഷ്ടപരിഹാരത്തിനായുള്ള കണക്കെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിഞ്ഞില്ല. പിന്നീട് നടപടി ക്രമങ്ങൾ ദ്രുതഗതിയിൽ ആക്കുകയായിരുന്നു.

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഖ്യമന്ത്രി മാതൃകയായെന്ന് റവന്യൂ ചീഫ് സെക്രട്ടറി ആർപി സിസോദിയ പറഞ്ഞു. നഷ്ടപരിഹാര തുക വിതരണം ചെയ്യുന്നതിലെ ഈ അഭൂതപൂർവമായ വേഗതയിൽ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമീപകാലത്ത് ഇന്ത്യയിൽ നടന്ന ഏറ്റവും വേഗതയേറിയ നഷ്ട പരിഹാര കൈമാറ്റമാണിത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top