12കാരിയായ മകളോട് മോശമായി പെരുമാറി; കുവൈത്തില്‍ നിന്നെത്തി ബന്ധുവിനെ കൊന്നു; അന്ന് തന്നെ മടങ്ങിയെന്ന് കുറ്റസമ്മതം

കുവൈത്തിൽ ജോലിയുള്ള ആന്ധ്രാ സ്വദേശി സ്വന്തം ഗ്രാമത്തിലെത്തി ബന്ധുവിനെ കൊന്ന് അന്നുതന്നെ തിരിച്ചുപോയി. അന്നമയ്യ ജില്ലയിൽ നിന്നുള്ള പ്രവാസി വീഡിയോയിലാണ് കുറ്റസമ്മതം നടത്തിയത്. പുലര്‍ച്ചെ വീട്ടില്‍ കയറിയാണ് ബന്ധുവിനെ വെട്ടിക്കൊലപ്പെടുത്തിയത്.

12 വയസ്സുള്ള തന്‍റെ മകളോട് മോശമായി പെരുമാറി എന്നാരോപിച്ച് ഭാര്യാ സഹോദരിയുടെ ഭര്‍തൃപിതാവിനെയാണ് വെട്ടിക്കൊന്നത്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പ്രതിയും ഭാര്യയും വർഷങ്ങളായി കുവൈത്തിലാണ് താമസം എന്നാണ് പോലീസ് പറഞ്ഞത്.

ഇവരുടെ മകള്‍ നാട്ടിലാണ് ഉള്ളത്. റസിഡന്‍ഷ്യല്‍ സ്കൂളിലാണ് പഠിക്കുന്നതെങ്കിലും അവധിക്ക് അമ്മയുടെ സഹോദരിയുടെ വീട്ടിലേക്ക് എത്താറുണ്ട്. ഈ ഘട്ടത്തിലാണ് കൊല്ലപ്പെട്ടയാള്‍ കുട്ടിയോട് മോശമായി പെരുമാറിയത്. ഇത് കുട്ടി മാതാപിതാക്കളെ അറിയിച്ചു. ഇതോടെയാണ്പെണ്‍കുട്ടിയുടെ പിതാവ് നാട്ടിലെത്തിയത്.

ചെന്നൈ എയര്‍പോര്‍ട്ടില്‍ വിമാനം ഇറങ്ങിയശേഷം പുലര്‍ച്ചെ ആന്ധ്രയില്‍ എത്തി വീടിനു പുറത്ത് ഉറങ്ങുകയായിരുന്ന ബന്ധുവിന്റെ തലയില്‍ ഇരുമ്പ് ദണ്ഡ് കൊണ്ട് ആഞ്ഞടിക്കുകയായിരുന്നു. ഇയാള്‍ അപ്പോള്‍ തന്നെ കൊല്ലപ്പെട്ടു. തുടര്‍ന്ന് അടുത്ത വിമാനത്തില്‍ കുവൈത്തില്‍ എത്തി. പരാതി നല്‍കിയിട്ടും പോലീസ് ഇടപെടാത്തതിനെ തുടര്‍ന്നാണ് മകള്‍ക്ക് നീതി നല്‍കിയത് എന്നാണ് വീഡിയോയില്‍ പറയുന്നത്. ദമ്പതികള്‍ക്ക് എതിരെ കൊലക്കുറ്റത്തിന്‌ പോലീസ് കേസ് എടുത്തിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top