2000 കോടിയുമായി പോയ പോലീസ് സംഘത്തെ ആന്ധ്രയിൽ തടഞ്ഞു; യാത്ര റിസര്‍വ് ബാങ്കിന് നോട്ടുകള്‍ കൈമാറാന്‍; ആന്ധ്ര പോലീസ് വിട്ടയച്ചത് നാല് മണിക്കൂറിനു ശേഷം

കോട്ടയം: കാലാവധി കഴിഞ്ഞ നോട്ടുകള്‍ റിസര്‍വ് ബാങ്കിന് തിരിച്ചേല്‍പ്പിക്കാന്‍ പോയ കേരള പോലീസ് സംഘത്തെ ആന്ധ്ര പോലീസ് തടഞ്ഞുവച്ചു. 2000 കോടിയുമായി കോട്ടയത്തുനിന്നു പോയ പോലീസ് സംഘത്തെയാണ് നാല് മണിക്കൂര്‍ ആന്ധ്ര പോലീസ് തടഞ്ഞുവെച്ചത്.

അനന്തപുർ ജില്ലയിലാണ് തടഞ്ഞത്. തിരഞ്ഞെടുപ്പു പരിശോധനയുടെ ഭാഗമായ നടപടികളെത്തുടർന്നു പിന്നീട് വിട്ടയച്ചു.

നാല് ട്രക്കുകളില്‍ 500 രൂപ നോട്ടുകളുമായി കോട്ടയം നർകോട്ടിക് സെൽ ഡിവൈഎസ്പി പി.ജോൺസന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കഴിഞ്ഞ 30നാണ് ഹൈദരാബാദിലെ റിസർവ് ബാങ്ക് കേന്ദ്രത്തിലേക്ക് പോയത്.

രണ്ട് വാഹനങ്ങളിലായിരുന്ന പോലീസ് സംഘത്തില്‍ രണ്ട് എസ്ഐമാരും മൂന്ന് സീനിയർ സിപിഒമാരുംഎട്ട് സിപിഒമാരുമാണ് ഉണ്ടായിരുന്നത്. ഭക്ഷണം കഴിക്കാൻ പോലും അനുവദിച്ചില്ലെന്നാണ് കേരള പൊലീസ് സംഘത്തിന്റെ പരാതി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top