ആന്ധ്ര ട്രെയിൻ ദുരന്തം: മരണം 14 ആയി; ട്രെയിൻ ടൈംടേബിളിൽ മാറ്റം; യാത്രക്കാർ കുടുങ്ങി കിടക്കാതിരിക്കാൻ അറിയിപ്പുമായി റെയിൽവേ

അമരാവതി: ആന്ധ്രാപ്രദേശിൽ ഇന്നലെയുണ്ടായ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി. 50 പേർക്ക് ഗുരുതരമായി പരുക്കേറ്റു. മരിച്ചവരിൽ പാലസ എക്സ്പ്രസിന്റെ ലോക്കോ പൈലറ്റും ​ഗാർഡും ഉൾപ്പെടുന്നു.

ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയായിരുന്നു ആന്ധ്രയിലെ വിഴിയനഗരത്തില്‍ എതിർദിശയിലുള്ള ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായത്. റായഗഡയിൽ നിന്ന് വിശാഖപട്ടണത്തേക്ക് പോവുകയായിരുന്ന പാസഞ്ചർ ട്രെയിനും പാലസ എക്സ്പ്രസുമാണ് കൂട്ടിയിടിച്ചത്. വിഴിയനഗര ജില്ലയിലെ കണ്ടകപ്പള്ളി എന്ന സ്ഥലത്താണ് അപകടമുണ്ടായത്.

ഓവർ ഹെഡ് കേബിൾ പൊട്ടിയതിനാൽ പാസഞ്ചർ ട്രെയിൻ നിർത്തിയിട്ടിരിക്കുകയായിരുന്നു. ഇതിലേക്ക് അതേ ട്രാക്കിലൂടെ വന്ന പാലസ എക്സ്പ്രസ് ഇടിച്ചു കയറി. പാസഞ്ചറിന്റെ മൂന്ന് ബോഗികൾ പാളം തെറ്റി. ആ ബോഗികളിൽ ഉണ്ടായിരുന്നവരാണ് മരിച്ചത്.

സിഗ്നൽ പിഴവ് ആണോ അപകടത്തിന് കാരണം എന്ന് പരിശോധിക്കുമെന്ന് ഡിവിഷണൽ മാനേജർ അറിയിച്ചു. സ്ഥലത്ത് രക്ഷാ പ്രവർത്തനം തുടരുകയാണ്. റെയിൽവേ ഹെല്പ്ലൈൻ നമ്പറുകൾ പുറത്തിറക്കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി അപകടത്തെക്കുറിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് റിപ്പോർട്ട് തേടി.

പ്രധാനമന്ത്രി നരേന്ദ്ര മോദി റെയിൽവേ മന്ത്രിയുമായി സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയതായി പ്രധാനമന്ത്രിയുടെ ഓഫീസ്എക്സ് പ്ലാറ്റ്ഫോമിൽ ട്വീറ്റ് ചെയ്തു. മരിച്ചവരുടെ ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് 2 ലക്ഷം രൂപയും പരുക്കേറ്റവർക്ക് 50,000 രൂപയും നൽകുമെന്നും പിഎംഒ ഓഫീസ് അറിയിച്ചു.

അപകടത്തെ തുടർന്ന് 12 ട്രെയിനുകൾ റദ്ദാക്കുകയും 15 എണ്ണം വഴിതിരിച്ചുവിടുകയും 7 എണ്ണം ഭാഗികമായി റദ്ദാക്കുകയും ചെയ്തതായി ഈസ്റ്റ് കോസ്റ്റ് റെയിൽവേ അറിയിച്ചു. ട്രെയിൻ നമ്പർ 22860 എംജിആർ ചെന്നൈ സെൻട്രൽ-പുരി എക്സ്പ്രസും 17244 രായഗഡ-ഗുണ്ടൂർ എക്‌സ്‌പ്രസുമാണ് ഇന്ന് റദ്ദാക്കിയത്. ട്രെയിൻ നമ്പർ 17240 വിശാഖപട്ടണം-ഗുണ്ടൂർ എക്സ്പ്രസ് ഒക്ടോബർ 31ന് റദ്ദാക്കും. യാത്രക്കാർ പ്രദേശത്ത് കുടുങ്ങിക്കിടക്കാതിരിക്കാൻ വേണ്ട ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടെന്നും ഈസ്റ്റ് കോസ്റ്റ് റെയിൽവേ സിപിആർഒ ബിശ്വജിത് സാഹു വ്യക്തമാക്കി.

9 ട്രെയിനുകൾ വിജയവാഡ-നാഗ്പൂർ-റായ്പൂർ-ജാർസുഗുഡ-ഖരഗ്പൂർ വഴി തിരിച്ചുവിട്ടിട്ടുണ്ട്

  1. 28.10.2023ന് മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ.22852 മംഗളൂരു സെൻട്രൽ-സന്ത്രഗച്ചി എക്സ്പ്രസ് വഴിതിരിച്ചുവിട്ട റൂട്ടിൽ ഓടും.
  2. 29.10.2023ന് എസ്എംവി ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന 12246 എസ്എംവി ബെംഗളൂരു- ഹൗറ തുരന്തോ എക്സ്പ്രസ് വഴിതിരിച്ചുവിട്ട റൂട്ടിൽ ഓടും.
  3. 29.10.2023ന് തിരുപ്പതിയിൽ നിന്ന് പുറപ്പെടുന്ന 20890 തിരുപ്പതി-ഹൗറ എക്‌സ്പ്രസ് വഴിതിരിച്ചുവിട്ട റൂട്ടിൽ ഓടും.
  4. 29.10.2023ന് സെക്കന്തരാബാദിൽ നിന്ന് പുറപ്പെടുന്ന 12704 സെക്കന്തരാബാദ്- ഹൗറ ഫലക്നുമ എക്സ്പ്രസ് വഴിതിരിച്ചുവിട്ട റൂട്ടിൽ ഓടും
  5. 29.10.2023ന് എസ്എംവി ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന 12864 എസ്എംവി ബെംഗളൂരു- ഹൗറ എക്സ്പ്രസ് വഴിതിരിച്ചുവിട്ട റൂട്ടിൽ ഓടും.
  6. 29.10.2023ന് എസ്എംവി ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന 22305 എസ്എംവി ബെംഗളൂരു-ജാസിദിഹ് എക്സ്പ്രസ് വഴിതിരിച്ചുവിട്ട റൂട്ടിൽ ഓടും.
  7. ട്രെയിൻ നമ്പർ. 28.10.2023-ന് കന്യാകുമാരിയിൽ നിന്ന് പുറപ്പെടുന്ന 22503 കന്യാകുമാരി-എസ്എംവി ബെംഗളൂരു വഴിതിരിച്ചുവിട്ട റൂട്ടിൽ ഓടും.
  8. 29.10.2023ന് എംജിആർ ചെന്നൈയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 12840 എംജിത്തർ ചെന്നൈ സെൻട്രൽ-ഹൗറ മെയിൽ വഴിതിരിച്ചുവിട്ട റൂട്ടിൽ ഓടും.
  9. 29.10.2023ന് വാസ്കോഡ ഗാമയിൽ നിന്ന് പുറപ്പെടുന്ന 18048ആം നമ്പർ വാസ്കോഡ ഗാമ-ഷാലിമർ ട്രെയിൻ വഴിതിരിച്ചുവിട്ട റൂട്ടിൽ ഓടും
whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top