എസിയിലെ ഗ്യാസ് ലീക്കല്ല വില്ലന്‍; അങ്കമാലിയിലെ കുടുംബം ആത്മഹത്യ ചെയ്തതെന്ന നിഗമനത്തില്‍ പോലീസ്

എറണാകുളം അങ്കമാലിയില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ നാലാംഗ കുടുംബം മരിച്ച സംഭവം ആത്മഹത്യയെന്ന് പോലീസ്. കഴിഞ്ഞ മാസം എട്ടിനാണ് അങ്കമാലി അങ്ങാടിക്കടവില്‍ താമസിച്ചിരുന്ന ബിനീഷ് കുര്യന്‍ ഭാര്യ അനുമോള്‍ മാത്യു എന്നിവരും എട്ടും അഞ്ചും വയസുള്ള മക്കളേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന്റെ മുകളിലത്തെ നിലയിലെ മുറിയിലാണ് ഇവര്‍ മരിച്ചത്. താഴത്തെ നിലയില്‍ കിടുന്നുറങ്ങുകയായിരുന്ന ബിനീഷിന്റെ അമ്മ ചിന്നമ്മയാണു തീ ആദ്യം കണ്ടത്. ഇവര്‍ അറിയിച്ചതനുസരിച്ച് നാട്ടുകാരാണ് തീയണച്ചത്.

മുറിയിലെ എസിയില്‍ നിന്നുളള ഗ്യാസ് ചോര്‍ന്നതാണ് തീപിടുത്തത്തിന് കാരണം എന്നായിരുന്നു ആദ്യം കതരുതിയത്. എന്നാല്‍ മുറിയില്‍ ഫോറന്‍സിക് സംഘം നടത്തിയ പരിശോധനയില്‍ പെട്രോളിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. മുറിയില്‍ പെട്രോള്‍ കാന്‍ സൂക്ഷിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ച അന്വേഷണത്തില്‍ ബിനീഷ് കാനില്‍ പെട്രോള്‍ വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യവും പോലീസിന് ലഭിച്ചു. ഇതോടെയാണ് കുടുംബം ആത്മഹത്യ ചെയ്തതാകാമെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്. വ്യാപാരിയായിരുന്ന ബിനീഷിനു കടുത്ത സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായും പൊലീസ് സ്ഥിരീകരിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top